ഷൊര്‍ണൂര്‍ ഡിെൈവസ്പി ഓഫീസിനു കീഴില്‍ പോലീസ്‌നായ്ക്കളുടെ സേവനം ലഭ്യമാകും

pkd-dogഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ഡിെൈവസ്പിക്കു കീഴില്‍ ഇനിമുതല്‍ പോലീസ് നായ്ക്കളുടെ സേവനം ലഭ്യമാക്കാന്‍ നടപടിയായി. നാലുനായ്ക്കളാണ് ഇതിനായി ഉണ്ടാകുക. തൃശൂര്‍ പോലീസ് അക്കാദമിയില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന രണ്ടു പോലീസ് നായ്ക്കളും രണ്ട് കമാന്‍ഡോ നായ്ക്കളുമാണ് ഷൊര്‍ണൂരിലുണ്ടാകുക. കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അന്വേഷണത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സാഹചര്യം ഇനിമുതല്‍ ഉണ്ടാകില്ല. പോലീസ് നായ്ക്കളെ ലഭിച്ചതോടെ ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ ഡിവിഷനു കീഴില്‍ ഇനി സദാ ഇവയുടെ സേവനം ലഭ്യമാകും.

ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും മാവോവാദി ഭീഷണിയുമെല്ലാം പരിഗണിച്ചാണ് ഷൊര്‍ണൂരില്‍ പോലീസ് നായ്ക്കളുടെ സേവനം ലഭ്യമാക്കിയത്. പോലീസ് നായ വിഭാഗം എസ്‌ഐ തോമസും ഷൊര്‍ണൂര്‍ എസ്‌ഐ അരവിന്ദാക്ഷനും ചേര്‍ന്ന്  ഉദ്ഘാടനം ചെയ്തു.ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ മുഖ്യാതിഥിയായിരുന്നു. എഎസ്പി ജി.ജയ്‌ദേവ്, ഡിവൈഎസ്പി സുനീഷ് കുമാര്‍, എ.ആര്‍.ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍.സുരേന്ദ്രന്‍, ഒറ്റപ്പാലം സിഐ പി.വി.രാധാകൃഷ്ണന്‍, പട്ടാമ്പി സിഐ പി.എസ്.സുരേഷ്, എസ്‌ഐമാരായ റബീഷ്, കെ.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പോലീസ് നായ്ക്കളുടെ വിഭാഗത്തില്‍ രണ്ടുവീതം പരിശീലകരും എസ്‌ഐമാരും ഉള്‍പ്പെടെ പത്തു പോലീസുകാരുണ്ടാകും. പരിശീലനത്തിന് ഉള്‍പ്പെടെ പ്രത്യേക സംവിധാനത്തോടെയാണ് പോലീസ് നായ്ക്കളുടെ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.

Related posts