സംഘചേതനയുടെ അടിയത്തമ്പ്രാട്ടി അണിയറയില്‍ ഒരുങ്ങുന്നു

KNR-ADIYATHAMBRATTIകണ്ണൂര്‍: കണ്ണൂര്‍ സംഘചേതനയുടെ 22 ാമത് നാടകം അടിയത്തമ്പ്രാട്ടി അരങ്ങിലെത്തുന്നു. മഹാകവി കുമാരനാശാന്റെ ദുരവസ്ഥയുടെ നാടകാവിഷ്കാരമാണ് അടിയ തമ്പ്രാട്ടി. ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല എന്ന ചരിത്ര പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് ജാതിമത നിരപേക്ഷതയിലൂന്നിയ ജീവിതം ഉദ്‌ഘോഷിക്കുന്ന നാടകം അരങ്ങിലെത്തുന്നത്. ഓരോ നിമിഷത്തിലും ചരിത്രവും സംഘര്‍ഷ ഭരിതമായ പ്രണയവും അരങ്ങിന്റെ സൗന്ദര്യമായി മാറുന്ന അനുഭവമാണ് അടിയതമ്പ്രാട്ടി.

ഓഗസ്റ്റ് മൂന്നാം വാരം നാടകം അരങ്ങില്‍ അവതരിപ്പിക്കും. സുരേഷ്ബാബു ശ്രീസ്ഥയാണ് രചന. മനോജ് നാരായണന്‍ സംവിധാനം നിര്‍ഹിക്കുന്നു. ഹരിദാസ് ചെറുകുന്ന്, റിജേഷ് കോഴിക്കോട്, ഒ. മോഹനന്‍, സുനില്‍ പാപ്പിനിശേരി, സുനീഷ് വടക്കുമ്പാടന്‍, ഉഷ ചന്ദ്രബാബു, സുജാത മേലടുക്കം എന്നിവര്‍ അഭിനയിക്കുന്നു. ആഗസ്ത് മൂന്നാം വാരം നാടകം അരങ്ങിലെത്തും.

റിഹേഴ്‌സല്‍ ക്യാമ്പിന്റെ ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നിര്‍വ്വഹിച്ചു. എം.വി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.  പി.ജെ ആന്റണി സ്മാരക ഷോര്‍ട്ട് ഫിലീം ഫെസ്റ്റില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഒ.കെ. കുറ്റിക്കോല്‍, ഷാര്‍ജ ലെന്‍സ് വ്യു ഷോര്‍ട്ട് ഫിലീം ഫെസ്റ്റില്‍ മികച്ച നടിയായി തെരഞ്ഞെടുത്ത സുജാത മേലടുക്കം, അഭിനയ രംഗത്ത് 50 വര്‍ഷം പിന്നിടുന്ന ഹരിദാസ് ചെറുകുന്ന്  എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. പി. ജയരാജന്‍ ഉപഹാരം നല്‍കി. എം.കെ. മനോഹരന്‍, പുല്ലായിക്കൊടി ചന്ദ്രന്‍, ഒ.കെ. കുറ്റിക്കോല്‍ എന്നിവര്‍ പ്രസംഗിച്ചു

Related posts