സണ്ണിക്കു നറുക്കു വീഴുമോ?

sunny040816ചൂടന്‍ രംഗങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന ജിസം പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ജിസം പരമ്പര ഒരുക്കി ബോളിവുഡിനെ കോരിത്തരിപ്പിച്ച മുന്‍കാല നടി പൂജാ ഭട്ടാണ് ഇക്കാര്യം അറിയിച്ചത്. ജിസം-3യിലേക്ക് അഭിനേതാക്കളെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ജിസം-2ല്‍ സഹകരിച്ച എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുന്നുവെന്നും പൂജ ട്വിറ്ററില്‍ കുറിച്ചു.  2003ല്‍ പുറത്തിറങ്ങിയ ജിസം പരമ്പരയിലെ ആദ്യ ചിത്രത്തില്‍ ബിപാഷ ബസുവും ജോണ്‍ ഏബ്രഹാമുമായിരുന്നു നായികാ നായകന്മാര്‍. അമിത് സക്‌സേനയായിരുന്നു സംവിധായന്‍.

2012ല്‍ പുറത്തിറങ്ങിയ ജിസം-2വില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ രോമാഞ്ചമായ സണ്ണി ലിയോണായിരുന്നു നായിക. ബോളിവുഡില്‍ സണ്ണിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. രണ്‍ദീപ് ഹൂഡ, അരുണോദയ് സിംഗ് തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ഹൂഡയും സണ്ണിയും തമ്മിലുള്ള ചൂടന്‍ രംഗങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

ജിസം-3യില്‍ സണ്ണി തന്നെ നായികയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മസ്തിസാദെ, വണ്‍ നൈറ്റ് സ്റ്റാന്‍ഡ് എന്നിങ്ങനെ സണ്ണിയുടേതായി അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയതും കാര്യങ്ങള്‍ സണ്ണിക്ക് അനുകൂലമാക്കുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

Related posts