സണ്ണി ലിയോണ്‍ ഇനി ലിപ്‌ലോക്കിനില്ല

Sunnyബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. ഇനിമുതല്‍ ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കില്ലത്രേ. ലിപ് ലോക് രംഗങ്ങളില്‍ മാത്രമല്ല ചുംബന രംഗങ്ങളില്‍ പോലും അഭിനയിക്കാന്‍ തയാറാകില്ലെന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിനുള്ള കാരണം സണ്ണി വ്യക്തമാക്കിയിട്ടില്ല.

താരത്തിന്റെ ഈ തീരുമാനം സംവിധായകരെ നിരാശയിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനു  തടസം പറഞ്ഞിട്ടില്ല. തിരക്കഥയില്‍ പറഞ്ഞിട്ടുള്ള മറ്റ് ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാനൊന്നും സണ്ണിക്കു മടിയില്ല. 2014ല്‍ പുറത്തിറങ്ങിയ രാഗിണി എംഎം എസ് എന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ ഒടുവിലായി ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചത്.

Related posts