സര്‍ക്കാരിന്റെ നൂറു ദിനങ്ങള്‍ പരിശോധിക്കാന്‍ ഇടതുമുന്നണി യോഗം ഇന്ന്

Pinarayiതിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ നൂറു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനായി ഇടതുമുന്നണി യോഗം ഇന്നു ചേരും. ബോര്‍ഡ്- കോര്‍പറേഷനുകള്‍ വീതംവയ്ക്കുന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. സിപിഎം കൈവശം വച്ചിരിക്കുന്ന മിക്ക ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും ചെയര്‍മാന്മാരെ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും മുന്നണിയുമായി സഹകരിച്ചു നില്‍ക്കുന്ന പാര്‍ട്ടികള്‍ക്കും കോര്‍പറേഷനുകള്‍ നല്‍കുന്നതു സംബന്ധിച്ചും തീരുമാനം യോഗത്തിലുണ്ടായേക്കും.

എറണാകുളത്തു സിപിഎമ്മില്‍ നിന്നും സിപിഐയിലേക്കു പ്രവര്‍ത്തകര്‍ പോയതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മില്‍ ഉണ്ടായിട്ടുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇടതുമുന്നണി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇടയുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എംഎല്‍എയും എറണാകുളത്തെ സിപിഐ നേതൃത്വവും പരസ്യമായിത്തന്നെ ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ വിഷയം നീട്ടിക്കൊണ്ടുപോകരുതെന്ന അഭിപ്രായമാണ് ഇരുപാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. സ്വരാജിനെ വിമര്‍ശിച്ചു സിപിഐ മുഖപത്രം ഇന്നലെ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

Related posts