അറക്കുളം: സര്‍ക്കാര്‍ ജീപ്പ് തുരുമ്പെടുത്ത് നശിക്കുന്നു. അറക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ മുറ്റത്ത് വെയിലും, മഴയും ഏറ്റ് തുരുമ്പെടുത്ത് നശിക്കുന്നത് ജില്ലാ പട്ടികജാതി ഓഫീസിന്റെ വാഹനമാണ്. വര്‍ഷങ്ങളായി ഈ വാഹനം ഇവിടെ കിടന്നു നശിക്കുകയാണ്. മഹീന്ദ്ര എം ഫിഫ്റ്റി ജീപ്പാണ് തുരുമ്പെടുത്ത് കിടക്കുന്നത്. മുപ്പതോളം വര്‍ഷം പഴക്കമുളള വാഹനമാണിത് . പട്ടികജാതി വകുപ്പിന് പുതിയ ബൊലേറോ ജീപ്പ് ലഭിച്ചതു കൊണ്ടാണ് പഴയ വാഹനം ഉപയോഗശൂന്യമായി കിടക്കുന്നത്. വാഹനത്തിന് സൗന്ദര്യം പോരാത്തതുകൊണ്ടാവാം ഈ വാഹനത്തിന്റെ കാര്യത്തില്‍ ആരും താല്പര്യം എടുക്കുന്നില്ല. ഈ വാഹനം ഒരു വര്‍ഷം മുമ്പ് ലേലത്തില്‍ വച്ചിരുന്നെങ്കിലും തുക കൂടുതലായതു കൊണ്ട് ആരും ലേലം വിളിക്കാന്‍ മുന്നോട്ട് വന്നില്ല. ഇങ്ങനെ നിരവധി സര്‍ക്കാര്‍ വാഹനങ്ങളാണ് പല വകുപ്പുക ളുടെ കീഴില്‍ ഉപയോഗശൂന്യമായി കിടക്കുന്നത്. ഇതുമൂലം സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു.
സര്‍ക്കാര്‍ ജീപ്പ് തുരുമ്പെടുത്തു നശിക്കുന്നു; പുതിയ ജീപ്പ് ലഭിച്ചതോടെ പഴയ വാഹനം ഉപേക്ഷിക്കുകയായിരുന്നു
