അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ മിയയും ഹണിറോസും നായികമാര്‍. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലാണ് ഇവര്‍ നായികമാരായി എത്തുന്നത്. സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ ജോസ് കെ. മാണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനൂപ് അവതരിപ്പിക്കുന്നത്.
അനൂപിന്റെ പ്രതിശ്രുതവധുവിന്റെ വേഷത്തില്‍ മിയ എത്തുമ്പോള്‍ കിസ് ഓഫ് ലവ് പ്രചാരണത്തില്‍ പങ്കെടുക്കുന്ന ഒരു പ്രവര്‍ത്തകയുടെ വേഷമാണ് ഹണിറോസ് ചെയ്യുന്നത്. ഓഗസ്—റ്റ് പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പാലാ കൂടാതെ എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും.