സംവിധായകന്‍ എസ്.എസ്. രാജമൗലിയും ബോളിവുഡ് താരം സല്‍മാന്‍ ഖാനും ഒന്നിക്കുന്നു. ഈച്ച എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് സല്‍മാന്‍ ഖാനുമായി ചിത്രത്തെക്കുറിച്ച് സംസാരിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ രാജമൗലി ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ്. 2017ലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് ശേഷമാണ് സല്‍മാനുമൊത്തുള്ള ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുക.