തളിപ്പറമ്പ്: സഹകരണ ബാങ്കുകളിലെ ദിവസപിരിവുകാരുടെ ജീവിതം വഴിമുട്ടി. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് പുറമെ സഹകരണ ബാങ്കുകളോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ചിറ്റമ്മനയവും ഇവര്‍ക്ക് തിരി—ച്ചടിയായി. നോട്ടു റദ്ദാക്കിയതിന് ശേഷം ഒരു ദിവസംപോലും ഇവര്‍ക്ക് കളക്ഷന്‍ എടുക്കാനായിട്ടില്ല. നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചുകിട്ടാത്ത അവസ്ഥയായതോടെ എത്രപേര്‍ ഇനി സഹകരണബാങ്കുകളിലെ ദിനനിക്ഷേപത്തിന് തയാറാകുമെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
ദിനനിക്ഷേപം നടത്തുന്നത് കൂടുതലും കച്ചവടക്കാരാണ്. വ്യാപാരമേഖലയിലെ സ്തംഭനവും ഇവരെ സാരമായി ബാധിച്ചു. കൂടുതലാളുകളും കമ്മീഷന് വ്യവസ്ഥയില്‍ ജോലിചെയ്യുന്നവരായതിനാല്‍ കളക്ഷന്‍ ഇല്ലാതായതോടെ പട്ടിണികിടക്കേണ്ട നിലയായെന്ന് വര്‍ഷങ്ങളായി ജില്ലാ സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന പരിയാരത്തെ പി.പി.മോഹനന് പറയുന്നു. ഇനി എങ്ങനെ ജീവിക്കുമെന്ന ചിന്തയിലാണ് മിക്ക കളക്്ഷന്‍ ഏജന്റുമാരുമെന്ന് അദ്ദേഹം പറഞ്ഞു. നിത്യേന അഞ്ഞൂറ് മുതല്‍ അയ്യായിരം രൂപവരെ ദിനനിക്ഷേപം നടത്തുന്ന വ്യാപാരികള്‍ തളിപ്പറമ്പിലുണ്ട്.
കൂടുതലാളുകളും ആറ് മാസ—ത്തേക്കാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ നോട്ട് അസാധുവാക്കിയതോടെ സഹകരണ ബാങ്കുകളിലെ ദിനനിക്ഷേപം നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ സാധിക്കാതെയായി. ഇതോടെ നിക്ഷേപം നടത്തിയ വ്യാപാരികള്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളിലെ ദിനനിക്ഷേപ പിരിവുകാരെ ഫീഡര്‍ കാറ്റഗറി തസ്തികയില്‍ ഉള്‍പ്പെടുത്തി ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്ന് ജില്ലാ ബാങ്ക് ഡെപ്പോസറ്റ് കളക്ടേഴ്സ് യൂണിയന് തളിപ്പറമ്പ് മേഖലാ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
35 വര്‍ഷത്തോളം ഈ തസ്തികയില്‍ ജോലി ചെയ്തുവരുന്നവര്‍ ഇന്നും യാതൊരു തൊഴില്‍ സുരക്ഷയുമില്ലാത്ത് അവസ്ഥയിലാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.പി.മോഹനന് അധ്യക്ഷത വഹിച്ചു. ടി.വി.പുരുഷോത്തമന്, പി.വി.ജയരാജന്, എ.പ്രസന്ന, ശ്രീജിത്ത് പയ്യന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.