യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാക്കി മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ  സ​ർ​വീ​സു​ക​ൾ റദ്ദാക്കുന്നു

മൂ​വാ​റ്റു​പു​ഴ: തു​ട​ർ​ച്ച​യാ​യി മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ റ​ദ്ദ് ചെ​യ്യു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ക​ള​ക്ഷ​നി​ല്ലെ​ന്ന പേ​രി​ലാ​യി​രു​ന്നു ഇ​തു​വ​രെ സ​ർ​വീ​സു​ക​ൾ റ​ദ്ദ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​രാ​ഴ്ച​യാ​യി ഡീ​സ​ൽ ക്ഷാ​മ​ത്തെ തു​ട​ർ​ന്നാ​ണ് നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദ് ചെ​യ്തി​രി​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ മൂ​വാ​റ്റു​പു​ഴ – കാ​ക്ക​നാ​ട് റൂ​ട്ടി​ലാ​ണ് ഏ​റ്റ​വും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ങ്ക​ളാ​ഴ്ച​യാ​യ ഇ​ന്ന് രാ​വി​ലെ ത​ന്നെ യാ​ത്ര​ക്കാ​രെ മു​ഴു​വ​ൻ പെ​രു​വ​ഴി​യി​ലാ​ക്കി നി​ര​വ​ധി സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

രാ​വി​ലെ ബ​സു​ക​ൾ പ്ര​തീ​ക്ഷി​ച്ച് നി​ന്ന വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യു​മൊ​ക്കെ യാ​ത്ര മു​ട​ങ്ങി​യ​ത് ഏ​റെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഏ​റ്റ​വും ലാ​ഭ​ക​ര​മാ​യ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി​യി​രി​ക്കു​ന്ന​തു സ്വ​കാ​ര്യ ബ​സ് മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് നേ​ര​ത്തെ ആ​ക്ഷേ​പം ഉ‍​യ​ർ​ന്നി​രു​ന്ന​താ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ ല​ഭി​ക്കു​ന്ന റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സു​ക​ൾ റ​ദ്ദ് ചെ​യ്യു​ന്ന​തോ​ടെ കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ദി​വ​സ​വും ഉ​ണ്ടാ​കു​ന്ന​ത്.

ബ​സു​ക​ൾ സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ഡി​പ്പോ​യി​ലേ​ക്ക് വി​ളി​ച്ച് ചോ​ദി​ച്ചാ​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി​പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തി​നാ​ൽ ബ​സ് വ​രേ​ണ്ട സ​മ​യം ക​ഴി​യു​ന്പോ​ൾ മാ​ത്ര​മാ​ണ് യാ​ത്ര​ക്കാ​ർ അ​റി​യു​ന്ന​ത്. ഇ​തോ​ടെ യ​ഥാ​സ്ഥ​ല​ത്ത് പോ​കാ​നാ​വാ​തെ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​കും. എ​ന്നാ​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചാ​ൽ യാ​ത്ര​ക്കാ​ർ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നാ​കും. എ​ന്നാ​ൽ മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ലം​ഭാ​വം കാ​ണി​ക്കു​ക​യാ​ണെ​ന്നും വ്യാ​പ​ക​മാ​യ പ​രാ​തി​യാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

Related posts