സാനിയയ്ക്ക് ഏതു പങ്കാളിക്കൊപ്പവും തിളങ്ങാനാവും: സെറീന

SP-SERINAറിയോ ഡി ഷാനേറോ: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ മികവുറ്റ ഡബിള്‍സ് പ്ലെയറാണെന്നും ഏതു പങ്കാളിക്കൊപ്പവും തിളങ്ങുന്ന സാനിയയ്ക്ക് എങ്ങനെ ഗ്രാന്‍ഡ്‌സ്‌ലാം നേടണമെന്നറിയാമെന്നും സെറീന വില്യംസ്. റിയോയില്‍ സഹോദരി വീനസ് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ടെന്നീസ് താരങ്ങള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ സാനിയയേക്കുറിച്ചു ചോദിച്ചപ്പോഴാണ് സെറീന ഇങ്ങനെ പറഞ്ഞത്. 2005ല്‍ സാനിയ ഗ്രാന്‍ഡ്‌സ്‌ലാമില്‍ അരങ്ങേറിയതും സിംഗിംള്‍സില്‍ ആദ്യ 30 റാങ്കിനുള്ളിലെത്തിയതും സെറീന അനുസ്മരിച്ചു.

പുതിയ വേഷപ്പകര്‍ച്ചയിലാണ് വില്യംസ് സഹോദരിമാര്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. വരുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എന്തു കൊണ്ടാണ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിന് സെറീന വ്യക്തമായ മറുപടി നല്‍കിയില്ല. രാഷ്്ട്രീയ വിഷയത്തില്‍ ഇടപെടാന്‍ തനിക്കു താത്പര്യമില്ലെന്നും വിവിധ ദേശീയതയുടെ പ്രതീകങ്ങളായ അത്‌ലറ്റുകളില്‍ സ്‌നേഹത്തിന്റെ സന്ദേശം പരത്തുന്നതില്‍ വിശ്വസിക്കുന്നയാളാണ് താനെന്നുമാണ് സെറീന മറുപടിയായി പറഞ്ഞത്.

Related posts