പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഓരോന്നായി അവസാനിക്കുന്നു. പുരുഷ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ് – മാര്‍സിന്‍ മാറ്റ്‌ക്വോസ്കി സഖ്യവും ബൊപ്പണ്ണ- ഫ്‌ളോറിന്‍ മെര്‍ഗിയ സഖ്യവും പരാജയപ്പെട്ടു. ലോകോത്തര ജോഡികളായ ബോബ് ബ്രയാന്‍- മൈക് ബ്രയാന്‍ കൂട്ടുകെട്ടിനോടാണ് പെയ്‌സ് സഖ്യം അടിയറവുപറഞ്ഞത്. സ്‌കോര്‍: 7-6, 6-3. ആദ്യ സെറ്റ് ഇഞ്ചോടിഞ്ചു പോരാട്ടത്തിനു ശേഷമാണ് പെയ്‌സ് സഖ്യം വഴങ്ങിയത്. അതേസമയം, ബൊപ്പണ്ണ സഖ്യം ക്രൊയേഷ്യയുടെ ഇവാന്‍ ഡോഗിഗ്- ബ്രസീലിന്റെ മാഴ്‌സെലോ മെലോ സഖ്യത്തോട് അധികം പൊരുതാതെ കീഴടങ്ങി.
സ്‌കോര്‍: 6-4, 6-4. അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ – ഇവാന്‍ ഡോഗിഗ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. ഈസറിക്- കോര്‍നറ്റ് സഖ്യത്തെയാണ് സാനിയ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6, 6-7, 6-4.വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ – മാര്‍ട്ടിന ഹിംഗിസ് സഖ്യം നേരത്തെ പുറത്തായിരുന്നു.