സാന്റോ തട്ടില്‍ സംവിധാനം ചെയ്യുന്ന വിരല്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

viralഡയല്‍ 1091 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാന്റോ തട്ടില്‍ പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരല്‍ ചിത്രങ്ങള്‍. സ്റ്റുഡന്റ്‌സ് പോലീസിനു വേണ്ടി വയനാട് ബയോഗാര്‍ഡന്‍ പാര്‍ക്ക് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ചിത്രത്തിന്റെ പ്രിവ്യൂ 21ന് തൃശൂര്‍ കാഞ്ഞാണി സിംല മൂവീസില്‍ നടക്കും.   ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ മങ്ങാട്ടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. കുട്ടിപ്പോലീസിന്റെ കഥയാണ് വിരല്‍ ചിത്രങ്ങള്‍ പറയുന്നത്.  കാമറ-ടുട്ടു, ഗാനങ്ങള്‍, സംഗീതം- ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹോച്ച്മിന്‍, പി.ആര്‍.ഒ-അയ്മനം സാജന്‍. ശിവജി ഗുരുവായൂര്‍, രാജീവ് മേനോന്‍, സുര്‍ജിത്ത്, മിനി, അബിന്‍ വര്‍ഗീസ്, റസാന്‍ റഫീക്, ധീരജ്, ബിലാല്‍ എന്നിവര്‍ അഭിനയിക്കുന്നു.

Related posts