തെന്നിന്ത്യന്‍ നടി സാമന്ത അഭിനയത്തോട് താല്‍ക്കാലികമായി വിടപറയുന്നു. ട്വിറ്ററിലൂടെ സാമന്ത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരാധകരെ നിരാശരാക്കി കുറച്ചു കാലത്തേക്ക് സിനിമയില്‍ നിന്ന് മാറി നില്‍ക്കാനാണ് സാമന്തയുടെ തീരുമാനം.
ഇങ്ങനെയൊരു തീരുമാനമെടുത്തതിന്റെ പിന്നില്‍ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളാണെന്നും സിനിമാ ജീവിതത്തിന്റെ തിരക്കില്‍ നല്ലൊരു മകളോ, കാമുകിയോ, സുഹൃത്തോ ആകാന്‍ കഴിഞ്ഞില്ലെന്നും സാമന്ത ട്വിറ്ററില്‍ കുറിച്ചു. എട്ടു മാസത്തോളമായി താന്‍ വളരെ തിരക്കിലായിരുന്നുവെന്നും, അപ്പോഴൊക്കെ തനിക്ക് കുടുംബാംഗങ്ങള്‍ തന്ന പിന്തുണ വളരെയേറെയാണെന്നും സാമന്ത പറഞ്ഞു. ഇപ്പോള്‍ താന്‍ ഏറ്റെടുത്ത ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്നും ആരാധകര്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് താന്‍ നന്ദി അറിയിക്കുന്നുവെന്നും സാമന്ത ട്വിറ്ററില്‍ കുറിച്ചു.