പ്രേമം എന്ന സിനിമ സായി പല്ലവിക്ക് നല്കിയ പ്രശസ്തി ചെറുതല്ല. അതിനുശേഷം ദുല്‍ഖറിന്റെ നായികയായി കലിയിലും എത്തി. ഈ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെയാണ് സായിക്ക് പുതിയ അവസരങ്ങള്‍ വന്നു തുടങ്ങിയത്. ഇപ്പോള്‍ ടോളിവുഡ് സായിയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ്. വരുണ്‍ തേജിന്‍ നായകനാകുന്ന ചിത്രത്തില്‍ സായിയെയാണ് നായികയായി പരിഗണിച്ചിരിക്കുന്നത്.
എന്നാല്‍ സായിയുടെ ഡേറ്റ് ഇതുവരെ കിട്ടിയിട്ടില്ല. ചിത്രത്തിലെ തെലങ്കാന പെണ്‍കുട്ടിയുടെ വേഷം ചെയ്യാന്‍ സായി തന്നെവേണമെന്ന നിലപാടിലാണ് അണിയറ പ്രവര്‍ത്തകര്‍. സായിയുമായി ചര്‍ച്ച നടത്തി വരുകയാണ്. താരം സമ്മതിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.