പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ആറന്മുള മണ്ഡലത്തില്‍ സിപിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇടയിലുണ്ടായിരുന്ന അവ്യക്തത നീക്കാനാണ് പാര്‍ട്ടി ചിഹ്്നം നല്‍കിയതെന്നു സൂചന. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ വോട്ടുകള്‍ നഷ്ടമാകാതിരിക്കാനുള്ള ഉത്തരവാദിത്വം പാര്‍ട്ടി ഘടകങ്ങളെ തന്നെ ഏല്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. സിപിഎം സ്വതന്ത്രയായിട്ടായിരിക്കും വീണയുടെ സ്ഥാനാര്‍ഥിത്വമെന്നു പ്രതീക്ഷിച്ചിരുന്നവരെപോലും ഞെട്ടിക്കുന്നതായിരുന്നു പ്രഖ്യാപനം.
പഠനകാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകയും പിന്നീട് ഇടതുപക്ഷ സഹയാത്രികയുമാണെന്ന് വീണ ജോര്‍ജ് അവകാശപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയിലെ സജീവാംഗത്വത്തെ സംബന്ധിച്ച് ഇതേവരെ ആര്‍ക്കും വ്യക്തയുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി ചിഹ്്നം നല്കി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് പ്രമുഖ സിപിഎം നേതാക്കളെയും ആശയക്കുഴപ്പത്തിലാക്കി.