കണ്ണൂര്‍: പൊതുവിപണയില്‍ സിമന്റ് വില അനിയന്ത്രിതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന രീതിയില്‍ കമ്പനികളില്‍നിന്ന് 190 രൂപയ്ക്ക് പൊതുവിപണിയില്‍ സിമന്റ് ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. കെജിസിഎ ജില്ലാ പ്രസിഡന്റ് സി. രാജന്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ആഷിഖ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. അജയകുമാര്‍, സി.പി. ദിവാകരന്‍, വൈസ് പ്രസിഡന്റ് കെ.കെ. സുരേഷ് ബാബു, ജികോസ് പ്രസിഡന്റ് എം. മുഹമ്മദ്കുഞ്ഞി, കെ. ബാലകൃഷ്ണന്‍, വി. രവീന്ദ്രന്‍, കെ.കെ. രവീന്ദ്രന്‍, പി. നൗഷാദ്, എം. മുസമ്മില്‍ ഹാജി, കെ.വി. ബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുനിസിപ്പല്‍ കോര്‍പറേഷന്‍ യൂണിറ്റ് ഭാരവാഹികളായി വി. രവീന്ദ്രന്‍-പ്രസിഡന്റ്, മുഹമ്മദ് ആഷിഖ്-ജനറല്‍ സെക്രട്ടറി, കെ.കെ. രവീന്ദ്രന്‍-ട്രഷറര്‍, പി. നൗഷാദ്, വി.കെ. ബഷീര്‍-വൈസ് പ്രസിഡന്റുമാര്‍, ടി.ഡി. ദേവസ്യ, ടി.പി. സജിത്ത്-ജോയിന്റ് സെക്രട്ടറിമാര്‍.