മണര്‍കാട്: കാളയെയും മനുഷ്യനെയും ഒരു നുകത്തില്ക്കെട്ടി പാടം ഒരുക്കുന്നത് പുതുതലമുറയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യമല്ല. എന്നാല്‍ പണ്ട് ഇതൊക്കെ നാട്ടില്‍ നടന്നിരുന്നു എന്നത് ചരിത്രം. പരിഷ്കൃത ലോകം നെറ്റിചുളിക്കുന്ന പുരാതന സംഭവങ്ങളുടെ ഓര്‍മപ്പെടുത്തലാണ് മണര്‍കാട് സെന്റ് മേരീസ് കോളജിന്റെ ചുവരുകളില്‍ കാണുന്നത്. മണര്‍കാടിന്റെ ചരിത്രം ചിത്രങ്ങളിലൂടെ അവതരിപ്പിച്ച് അവ കോളജ് മതിലില്‍ വരച്ചിട്ടത് മറ്റൊരു ചരിത്രമായി മാറുകയാണ്.
കോളജിലെ ചരിത്ര വിഭാഗം, മലയാള വിഭാഗം, എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണു പ്രാചീന കാലം മുതലുള്ള മണര്‍കാടിന്റെ വളര്‍ച്ചാ പടവുകള്‍ ചുവരുകളില്‍ കുട്ടികള്‍ വര്‍ണചിത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. കോളജിന്റെ തെരഞ്ഞെടുത്ത 200 മീറ്റര്‍ ദൂരമുള്ള ചുവരിലാണ് 36 ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. പ്രാചീന മണര്‍കാടിന്റെ കാര്ഷികചരിത്രത്തില്നിന്നാണു ചിത്രരചന തുടങ്ങിയിരിക്കുന്നത്. ചുമടുതാങ്ങി, കാര്‍ഷിക സംസ്കാരം തുടങ്ങിയവയും ആദ്യഘട്ടത്തി ലായി ഉപയോഗിച്ചിരി ക്കുന്നു. ചക്ര ങ്ങളുടെ ഉപയോ ഗമാണ് രണ്ടാം ഘട്ട ത്തിന്റെ പ്രത്യേകത.
ഗതാഗത സൗ കര്യങ്ങള്‍ മണര്‍കാട്ടു നിന്നും കൈതച്ചക്ക, കാര്ഷികവിഭഗങ്ങള് തുടങ്ങിയവയുമായി കടന്നുപോകുന്ന കാളവണ്ടികളുടെ ചിത്രം. മീനച്ചിലാറ്റില്‍നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ഗ്രാമീണറുടെ ചിത്രങ്ങളും ശ്രദ്ധേയമാണ്. രാജവംശത്തിന്റെ കാലഘട്ടമാണു മൂന്നാംഘട്ടത്തില്‍ പറയുന്നത്. മണര്‍കാടിന്റെ പേരുണ്ടായ ചരിത്രം ഇതില്‍ ശ്രദ്ധേയമാണ്. മണിയേറുകാട് മണര്‍കാടായി മാറിയ കഥയും ചിത്രത്തിലൂടെ വെളിപ്പെടുത്തുന്നു. തെക്കുംകൂര്‍ രാജവംശത്തിന്റെ ചരിത്രം, കളമെഴുത്ത്, കാര്‍ഷികവിളകളുമായി ബന്ധപ്പെട്ട സമീപപ്രദേശങ്ങളുടെ വളര്‍ച്ചയും ചിത്രത്തിലൂടെ കോറിയിട്ടിരിക്കുന്നു.
ബ്രട്ടീഷുകാര്‍ നിര്‍മിച്ച കെകെ റോഡിന്റെ ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. മണര്‍കാട് പള്ളിയുടെയും ക്ഷേത്രത്തിന്റെയും നിര്‍മാണം വര്‍ഷങ്ങള്‍ക്കുശേഷം പുതുക്കിപ്പണിത പള്ളിയുടെ നിര്‍മാണം എന്നിവയാണ് നാലാംഘട്ടത്തില്‍ പെടുന്നത്. മൂന്ന് ഘട്ടങ്ങളുടെയും ചരിത്രം വീക്ഷിക്കുന്ന കുട്ടിയുടെ ചിത്രത്തോടെയാണു ചരിത്രച്ചിത്രങ്ങള് അവസാനിക്കുന്നത്. ഏഴോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നാല് ദിവസം കൊണ്ടാണു ചിത്രരചന പൂര്‍ത്തിയാക്കിയത്.
ചിത്രങ്ങളുടെ സമര്‍പ്പണം ചലച്ചിത്രതാരം മുരളി മോഹന്‍ നിര്‍വഹിച്ചു. കോളജ് മാനേജര്‍ കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. മലയാളവിഭാഗം മേധാവി ഡോ. സുജാ സൂസന് ജോര്‍ജ്, പ്രിന്‍സിപ്പല്‍ റെച്ചല്‍ തോമസ്, നാക്ക് കോഓര്‍ഡിനേറ്റര്‍ പ്രഫ. അന്ന ജോണ്‍, സൂപ്രണ്ട് ഷാജന് സ്കറിയ, എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പ്രഫ. ഒ.വി. ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.