ലോകസിനിമയിലാദ്യമായി സ്ത്രീകള്‍ മാത്രം അഭിനയിക്കുന്ന സിനിമാ വരുന്നു. ‘ഗേള്‍സ്’ എന്നാണ് സിനിമയുടെ പേര്. അനേകം ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തുളസീദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം. ജെ. ഡി. പ്രൊഡക്ഷന്‍സിനുവേണ്ടി കെ. മണികണ്ഠന്‍ നിര്‍മിക്കുന്ന ഈ ചിത്രം പാദുവാ ഫിലിംസ് തിയറ്ററിലെത്തിക്കും.
നായകന്റെ സാമീപ്യമില്ലാത്ത ഈ ചിത്രത്തിലെ നായികമാര്‍ നദിയാമൊയ്തു, ഇനിയ, അര്‍ച്ചന, ആരതി, സുഭിഷ, ഈവന്‍, രേഷ്മ എന്നിവരാണ്.‘ഹീറോയിസത്തിലൂടെയാണ് എല്ലാ സിനിമകളും വിജയിച്ചിരിക്കുന്നത്. ‘ഗേള്‍സ്’ ഒരു പുതിയ പാത സ്വീകരിച്ചിരിക്കുകയാണ്. ഹീറോ ഇല്ലാത്ത സിനിമ, എന്നാല്‍ ഹീറോ ഉള്ള സിനിമയി ലുള്ള ചേരുവകള്‍ എല്ലാം ഉണ്ട്’. സംവിധായകന്‍ തുളസീദാസ് പറയുന്നു. ഒരു നായക ചിത്രത്തിലുള്ള കൂറ്റന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. നദിയാമൊയ്തു, ഇനിയയെപ്പോലുള്ള താരങ്ങളുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തും.
രണ്ട് കൂറ്റന്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. രാജീവ് ആലുങ്കല്‍, പൂവച്ചല്‍ ഖാദര്‍, എം.ജി. ശ്രീകുമാര്‍ ടീമിന്റെ നാല് ഹിറ്റ് ഗാനങ്ങള്‍ നായികമാരെ മാത്രം ഉള്‍പ്പെടുത്തി ചിത്രീകരിച്ചത്, പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാകും. നല്ലൊരു ഹൊറര്‍ ചിത്രമെന്നും ചിത്രത്തെ വാഴ്ത്താം. എം.ജെ.ഡി. പ്രൊഡക്ഷന്‍സിനുവേണ്ടി കെ. മണികണ്ഠന്‍ നിര്‍മിക്കുന്ന ‘ഗേള്‍സ്’ തുളസീദാസ് സംവിധാനം ചെയ്യുന്നു. രചന – മനോജ് രഞ്ജിത്ത്, കാമറ സഞ്ജീവ് ശങ്കര്‍, ഗാനങ്ങള്‍ – പൂവച്ചല്‍ ഖാദര്‍, രാജീവ് ആലുങ്കല്‍, സംഗീതം – എം. ജി. ശ്രീകുമാര്‍, ആലാപനം – ജ്യോല്‍സ്‌ന, മഞ്ജരി, നയന, എഡിറ്റിംഗ് – കെ. ശ്രീനിവാസ്, ആര്‍ട്ട് – ജെസ്റ്റിന്‍, നൃത്തം – കൂള്‍ ജയന്ത്, സജന, മേക്കപ്പ് – ജയചന്ദ്രന്‍, കോസ്റ്റിയൂമര്‍ – റാണാ പ്രതാപ്, സംഘട്ടനം – മാഫിയാ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അമൃതാ മോഹന്‍, അസോസിയറ്റ് ഡയറക്ടര്‍ – രാജീവ്, സ്റ്റില്‍ – സാലു പേയാട, വിതരണം – പാദുവാ ഫിലിംസ്.
അയ്മനം സാജന്‍