ലോക സിനിമയിലാദ്യമായി സ്ത്രീകള്‍ മാത്രം അഭിനയിക്കുന്ന സിനിമാ ഇന്നെത്തുന്നു. ‘ഗേള്‍സ്’ എന്നാ ണ് സിനിമയുടെ പേര്. അനേകം ഹിറ്റ് ചിത്രങ്ങളി ലൂടെ ശ്രദ്ധേയനായ തുളസീദാസാണ് ചിത്രം സംവി ധാനം ചെയ്യുന്നത്. എം. ജെ. ഡി. പ്രൊഡക്്ഷ ന്‍സിനുവേണ്ടി കെ. മണികണ്ഠന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പാദുവാ ഫിലിംസ് തിയേറ്ററിലെത്തിക്കും.
നായകന്റെ സാമീപ്യമില്ലാത്ത ഈ ചിത്രത്തിലെ നായികമാര്‍ നദിയാമൊയ്തു, ഇനിയ, അര്‍ച്ചന, ആരതി, സുഭിഷ, ഈവന്‍, രേഷ്മ എന്നിവരാണ്. ഹീറോയിസത്തിലൂ ടെയാണ് എല്ലാ സിനിമകളും വിജയിച്ചിരിക്കുന്നത്. ‘ഗേള്‍സ്’ ഒരു പുതിയ പാത സ്വീകരിച്ചിരിക്കുകയാണ്. ഹീറോ ഇല്ലാത്ത സിനിമ, എന്നാല്‍ ഹീറോ ഉള്ള സിനിമയിലുള്ള ചേരുവകള്‍ എല്ലാം ഉണ്ട്- സംവി ധായകന്‍ തുളസീദാസ് പറയുന്നു.
ഒരു നായക ചിത്രത്തിലുള്ള കൂറ്റന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തി ലുമുണ്ട്. നദിയാമൊയ്തു, ഇനി യയെപ്പോലുള്ള താരങ്ങളുടെ ചടുലമായ ആക്ഷന്‍ രംഗ ങ്ങള്‍ പ്രേക്ഷകരെ അദ്ഭുത പ്പെടുത്തും.രണ്ട് കൂറ്റന്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലു ള്ളത്. രാജീവ് ആലുങ്കല്‍, പൂവച്ചല്‍ ഖാദര്‍, എം.ജി. ശ്രീകുമാര്‍ ടീമിന്റെ നാല് ഹിറ്റ് ഗാ നങ്ങള്‍ നായി കമാരെമാ ത്രം ഉള്‍പ്പെടുത്തി ചിത്രീകരിച്ചത്, പ്രേ ക്ഷകര്‍ക്ക് പുതിയൊരു അനുഭവമാകും. നല്ലൊരു ഹൊറര്‍ ചിത്രമെന്നും ചിത്രത്തെ വാഴ്ത്താം. എം.ജെ.ഡി. പ്രൊഡക്ഷന്‍സിനു വേണ്ടി കെ. മണികണ്ഠന്‍ നിര്‍മിക്കുന്ന ‘ഗേള്‍സ്’ തുളസീദാസ് സംവിധാനം ചെയ്യുന്നു. രചന – മ നോജ് രഞ്ജിത്ത്, കാമറ സഞ്ജീവ് ശങ്കര്‍, ഗാനങ്ങ ള്‍ – പൂവച്ചല്‍ ഖാദര്‍, രാജീവ് ആലുങ്കല്‍, സംഗീതം – എം. ജി. ശ്രീകുമാര്‍.