സ്മാര്‍ട്ട് ബോയ്‌സ്’ മാര്‍ച്ച് നാലിനു തിയറ്ററുകളില്‍

smartഅലസന്മാരായ മൂന്നു ചെറുപ്പക്കാര്‍ രാഹു ല്‍, സണ്ണി, വിഷ്ണു.  സ്മാര്‍ട്ട് ബോയിക ളാണെന്നാണ് ഇവരുടെ വിചാരം.  പക്ഷേ, കാണിച്ചു കൂട്ടുന്നതെല്ലാം വലിയ മണ്ടത്തരങ്ങളും.  ഇവരുടെ കഥ വളരെ രസകരമായി അവതരി പ്പിക്കുകയാണ് ‘സ്മാര്‍ട്ട് ബോയ്‌സ്’ എന്ന ചിത്രം.  ഡ്രീം മേക്കേഴ്‌സ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രം ‘ഗെയിമര്‍’ എന്ന ചിത്ര ത്തിലൂടെ ശ്രദ്ധേയനായ എം. ആര്‍. അനൂപ് രാജ് രചനയും, സംവിധാനവും നിര്‍വഹിക്കു ന്നു. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം മാര്‍ച്ച് 4-ാം തീയതി തിയറ്ററിലെത്തുന്നു. സണ്ണി, രാഹുല്‍, വിഷ്ണു എന്നീ സ്മാര്‍ട്ട് ബോയിസിനെ മാനവ്, ഷംസീര്‍ഷാം, ലിമു എം. ശങ്കര്‍ എന്നിവര്‍ അവതരിപ്പിക്കുന്നു.

Related posts