സ്വതന്ത്രന്‍! ജയിലില്‍ മാന്യമായ പെരുമാറ്റം; ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി; ജയിലില്‍ പണിയെടുത്ത് സമ്പാദിച്ചത് 440 രൂപ

Sanjaiപൂന: മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂന യെര്‍വാഡ ജയിലില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്ത് മോചിതനായി. മൂന്നരവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് സഞ്ജയ് ദത്ത് മോചിതനായത്. ജയിലിലെ മാന്യമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലുള്ള ശിക്ഷയിളവ് അമ്പത്താറുകാരനായ ദത്തിന് ലഭിച്ചിരുന്നു.

ജയില്‍ മോചിതനായ ദത്തിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ ജയിലില്‍ എത്തിയിരുന്നു. സിനിമയില്‍നിന്നു കോടികള്‍ സമ്പാദിച്ച താരം ജയിലില്‍ പണിയെടുത്തും ഒരു തുക സമ്പാദിച്ചിട്ടുണ്ട്. കടലാസു കൂടുകള്‍ നിര്‍മിച്ചതിനുള്ള കൂലിയായ 440 രൂപ. ജയില്‍ ചട്ടപ്രകാരം എല്ലാ തടവുകാരും എന്തെങ്കിലും ജോലിചെയ്യേണ്ടതുണ്ട്. ഇതിനിടെ സഞ്ജയ് ദത്തിന്റെ ജയില്‍മോചനത്തിനെതിരേ പൂന യേര്‍വാഡ ജയിലിനു മുന്നില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
Sanjaiinner
1993ലെ സ്‌ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ച കുറ്റത്തിനാണ് ദത്തിനു അഞ്ചുവര്‍ഷം ജയില്‍ശിക്ഷ ലഭിച്ചത്. ജയിലിലെ നല്ല നടപ്പിന്റെ പേരില്‍ ഒരോ മാസവും ഏഴു ദിവസം വീതം ശിക്ഷയില്‍ ഇളവ് ലഭിച്ചിരുന്നു. മുംബൈ സ്‌ഫോടനത്തില്‍ 257 പേര്‍ മരിച്ചിരുന്നു.

Related posts