സ്വവര്‍ഗാനുരാഗം കുറ്റകരമായി കാണേണ്ടതില്ലെന്ന് ആര്‍എസ്എസ്; ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരം സ്വവര്‍ഗരതി 10 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്

RSSന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗം കുറ്റമല്ലെന്ന് ആര്‍എസ്എസ്. ഡല്‍ഹിയില്‍ ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കവേ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബളേ ആണ് ഇക്കാര്യം പറഞ്ഞത്.

മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കാത്തിടത്തോളം കാലം ഇതു കുറ്റകരമായി കാണേണ്്ട കാര്യമില്ല. ആളുകളുടെ താത്പര്യങ്ങള്‍ അവരുടെ വ്യക്തിപരമായ കാര്യമാണ്. ആര്‍എസ്എസ് അതിനെക്കുറിച്ചു പൊതുവേദിയില്‍ അഭിപ്രായം പറയേണ്്ടണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ശിക്ഷാനിയമം ആര്‍ട്ടിക്കിള്‍ 377 പ്രകാരം ഇന്ത്യയില്‍ സ്വവര്‍ഗരതി 10 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Related posts