സ്വാതന്ത്ര്യദിനത്തിന് പതാക ഉയര്‍ത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

KTM-MARANAMകുറവിലങ്ങാട്: കെട്ടിടത്തിനു മുകളില്‍നിന്ന് കാല്‍വഴുതി വീണ്  പരിക്കേറ്റു ചികിത്സയിലായിരുന്ന തപാല്‍വകുപ്പ് ജീവനക്കാരന്‍ മരിച്ചു. കോട്ടയം ഹെഡ്‌പോസ്റ്റ്ഓഫീസിലെ ജീവനക്കാരനായ കുറവിലങ്ങാട് പാല്‍വണ്ണംതടത്തില്‍ പി.സി.ജേക്കബാ(54)ണ് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച സ്വാതന്ത്ര്യദിനത്തിന് പതാക ഉയര്‍ത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ തപാല്‍വകുപ്പിന്റെ കെട്ടിടത്തിനു മുകളില്‍ കയറിയതായിരുന്നു ജേക്കബ്. കാല്‍വഴുതി താഴെ വീണ ജേക്കബിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചയോടെയാണ് മരണം. ഷീലയാണു ഭാര്യ. മക്കള്‍: അഖില്‍, അമല്‍.

Related posts