ഹാപ്പി വെഡ്ഡിംഗ് ഇന്നെത്തുന്നു

wedding200516പ്രേമത്തിലൂടെ ശ്രദ്ധേയരായ യുവനടന്മാര്‍ സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, ജസ്റ്റിന്‍, സൗബീന്‍ ഷാഹിര്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ഹാപ്പി വെഡ്ഡിംഗ്’. നവാഗതനായ ഒമര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സൈജുകുറുപ്പ്, സുധി കോപ്പ, നിയാസ് ബക്കര്‍, ശിവജി ഗുരുവായൂര്‍, വിനോദ് കോവൂര്‍, അബി, അനുസിത്താര, തെസ്‌നിഖാന്‍, അംബികാ മോഹന്‍ തുടങ്ങിയവരാണ ്മറ്റു പ്രമുഖതാരങ്ങള്‍.  ഹരി ബി ടെക് പഠനം കഴിഞ്ഞു കൊച്ചിയില്‍ ജോലി ചെയ്യുകയാണ്. വിവാഹത്തിന് നിര്‍ബന്ധിക്കുന്ന അമ്മയുടെ വാക്കുകളെ മറികടക്കാന്‍ കഴിയാത്ത ഹരി പ്രേമിച്ച പെണ്ണിനെ വിവാഹം കഴിക്കാമെന്നു പറഞ്ഞു. പക്ഷെ ഹരി ആരെയും പ്രേമിക്കുന്നില്ല. ഇങ്ങനെ പ്രേമിക്കാന്‍ ഒരു പെണ്ണിനെ തേടുന്ന അവസരത്തിലാണ് മനുവും ഭായ് യും ഹരിയുടെ ജീവിതത്തിലേക്കു കടന്നുവരുന്നത്.

ഓസോണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ നാസില്‍ അലി നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ഹരിയായി ബിജു വര്‍ഗീസ്, മനുവായി ഷറഫുദ്ദീന്‍,  ഭായ് യായി സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അഭിനയിക്കുന്നു. ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സംവിധായകന്‍ ഒമറിന്റെ കഥയ്ക്ക് മനീഷ് കെ. സി, പ്രതീഷ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് നിര്‍വ്വഹിക്കുന്നു. ഇറോസ് ഇന്റര്‍നാഷണല്‍ റിലീസാണ് ‘ഹാപ്പി വെഡ്ഡിംഗ്’തിയറ്ററിലെത്തിക്കുന്നത്.

Related posts