ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ നിന്നു കൊണ്ടുവന്ന ടാര്‍ ബാരലുകളില്‍ മാലിന്യമെന്ന് ആക്ഷേപം

ekm-tarrrrrrകോലഞ്ചേരി: ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ നിന്നു കൊണ്ടുവന്ന ടാറില്‍ മാലിന്യമെന്ന് ആക്ഷേപം. കോലഞ്ചേരി മെഡിക്കല്‍ കോളജ് റോഡ് റീടാറിംഗിനായി ഇറക്കിയ ടാര്‍ ബാരലുകളിലാണ് മാലിന്യം കണെ്ടത്തിയത്.ടാറിംഗ് കഴിഞ്ഞയുടന്‍ തന്നെ ടാര്‍ ഇളകി പോകുന്നതായി കണെ്ടത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടാറില്‍ മാലിന്യം കണെ്ടത്തിയത്. സംഭവം വിവാദമായതോടെ റോഡ് കരാറുകാര്‍ ഭാരത് പെട്രോളിയത്തില്‍ നിന്നും സ്വന്തം നിലയ്ക്ക് ടാര്‍ ഇറക്കിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ടാറിംഗിനായി കഴിഞ്ഞ രണ്ടിനാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ നിന്നു 36 ബാരല്‍ ടാര്‍ ഇറക്കിയത്. ഇതില്‍ 25 ബാരലുകളിലും രൂക്ഷ ഗന്ധത്തോട് കൂടിയുള്ള മാലിന്യം കണെ്ടത്തിയിട്ടുണ്ട്. മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യമുണെ്ടന്നും അതാണ് രൂക്ഷ ഗന്ധത്തിനു കാരണമെന്നുമാണ് പ്രാഥമിക വിവരം.

സംഭവമറിഞ്ഞ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ നിന്നു ജീവനക്കാരെത്തി കൂടുതല്‍ പരിശോധനയ്ക്കായി ടാര്‍ സാമ്പിള്‍ ശേഖരിച്ചു. നിലവാരം കൂടിയ ടാര്‍ ബാരലുകള്‍ മാറ്റി നിലവാരമില്ലാത്തവ കയറ്റുന്ന ലോബിയാണ് സംഭവത്തിന് പിന്നിലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.നേരത്തെ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണെ്ടങ്കിലും ഉന്നത ഇടപെടലുകളെ തുടര്‍ന്ന് അന്വേഷണം നിലയ്ക്കുകയായിരുന്നു.

Related posts