പപ്പരാസികളുെട കണ്ടുപിടിത്തമാണോ എന്നറിയില്ല. പക്ഷേ ബോളിവുഡില്‍ ഇപ്പോള്‍ ഹൃത്വിക് റോഷനും മുന്‍ ഭാര്യ സൂസനും തന്നെയാണ് സംസാര വിഷയം. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്ത് കൂടിയായ സഹീര്‍ഖാന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചെത്തിയതാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാന്‍ കാരണം.
മക്കള്‍ക്കുവേണ്ടി ഇരുവരേയും ഒന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇവര്‍ ഇരുവരും ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മുമ്പും ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ സൂസന്‍ വാര്‍ത്തയ്‌ക്കെതിരേ രംഗത്തു വന്നിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വന്ന ഒന്നിക്കല്‍ വാര്‍ത്തയെ പറ്റി ഇരുവരും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഉടന്‍ തന്നെ ഇവരുടെ പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.