ഹൈടെക് എല്‍ഇഡി ഡിസ്‌പ്ലേ വാഹനങ്ങളുമായി രാജേഷ് നമ്പ്യാരുടെ പ്രചാരണം

knr-highteckതളിപ്പറമ്പ്: യുഡിഎഫ് സ്ഥാനാര്‍ഥി രാജേഷ്‌നമ്പ്യാരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. എട്ട് ഹൈടെക് എല്‍ഇഡി ഡിസ്‌പ്ലേ വാഹനങ്ങളാണ് രാവിലെ മുതല്‍ രാത്രി വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.  നാളെ രാവിലെ രാജേഷ്‌നമ്പ്യാര്‍ കൊളച്ചേരി പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ ഒന്‍പതിന് പാമ്പുരുത്തിയില്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍കരീം ചേലേരി ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് കമ്പില്‍ കെഎല്‍ഐസി, കൊളച്ചേരിമുക്ക്, കരിങ്കല്‍കുഴി, സിആര്‍സി വായനശാല, കൊളച്ചേരി എപി സ്റ്റോര്‍, പള്ളിപ്പറമ്പ്, കായച്ചിറ കനാല്‍, കൊളച്ചേരിപ്പറമ്പ്, എടക്കൈ, ചേലേരി സ്കൂള്‍, ചേലേരി തെക്കേക്കര, വൈദ്യര്‍കണ്ടി, ദാലില്‍ പള്ളി, നൂഞ്ഞേരി കോളനി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം 5.30ന് ചേലേരിമുക്കില്‍ സമാപിക്കും.

12ന് മലപ്പട്ടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജേഷ്‌നമ്പ്യാര്‍ പര്യടനം നടത്തും. രാവിലെ ഒന്‍പതിന് മുനപ്ര കടവില്‍ ഡിസിസി ജനറല്‍ സെക്രട്ടറി പി.ജെ. ആന്റണി പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തേക്കിന്‍കൂട്ടം, കൊവുന്തല, അടിച്ചേരി, കൊളന്ത, അഡൂര്‍, മലപ്പട്ടം സെന്റര്‍, പൂക്കണ്ടം, കാപ്പാട്ടുകുന്ന്, തലക്കോട്, പതിനാറാംപറമ്പ്, അഡുവാപ്പുറം, ചെപ്പണകൊഴുമ്മല്‍, ചാര്‍ത്തോട്ടം എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷം ചൂളിയാട് കടവില്‍ സമാപിക്കും.

Related posts