ഐസിസി 2011 ഏകദിന ലോകകപ്പ് ടീമിൽനിന്നു പുറത്താക്കപ്പെട്ടതിനുശേഷം രോഹിത് ശർമ ഏറ്റവും മാനസിക പീഡനം അനുഭവിച്ച സമയമാണ് കടന്നുപോയത്. കുടവയറനു ഫിറ്റ്നസ് ഇല്ലെന്നും വിരമിക്കാനുള്ള സമയം അതിക്രമിച്ചെന്നുമെല്ലാമുള്ള വിമർശനം വായുവിലുയർന്ന സമയത്താണ് 2025 ഐസിസി ചാന്പ്യൻസ് ട്രോഫി അരങ്ങേറുന്നത്. വിമർശകർക്കുള്ള മറുപടിയായി ചാന്പ്യൻസ് ട്രോഫി രോഹിത് ശർമ ഇന്ത്യക്കു സമ്മാനിച്ചു. അതും ന്യൂസിലൻഡിന് എതിരായ ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിക്കൊണ്ട്. ചാന്പ്യൻസ് ട്രോഫി നേട്ടത്തിനു പിന്നാലെ തൽക്കാലം വിരമിക്കില്ലെന്നും രോഹിത് വ്യക്തമാക്കിയിട്ടുണ്ട്. ഐസിസി ടൂർണമെന്റ് ഫൈനൽ ചരിത്രത്തിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന നാലാമതു ക്യാപ്റ്റൻ എന്ന നേട്ടവും അതോടെ മുപ്പത്തേഴുകാരനായ രോഹിത്തിനെ തേടിയെത്തി. എട്ടു മാസത്തിനിടെ രണ്ട് ഐസിസി ട്രോഫികളിലാണ് രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ടീം ഇന്ത്യ മുത്തംവച്ചത്. അസാധ്യ ക്യാപ്റ്റൻ: ഇയാൻ സ്മിത്ത് രോഹിത് ശർമയെ അസാധ്യ ക്യാപ്റ്റനെന്നാണ്…
Read MoreDay: March 11, 2025
മകളുടെ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ; ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് വധശിക്ഷ; പശ്ചാത്താപത്താൽ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു
ഹൈദരാബാദ്: ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് വധശിക്ഷ. 2018ൽ മിരിയാൽഗുഡയിൽ നടന്ന സംഭവത്തിൽ നൽഗൊണ്ട കോടതിയാണ് വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്ക് വധശിക്ഷ നൽകിയത്. മറ്റ് ആറ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സമ്പന്ന കുടുംബാംഗമായ അമൃതവർഷിണിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് പെരുമല്ല പ്രണയ് കുമാറിനെ (23) കൊലപ്പെടുത്തിയത്. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നൽകി വാടകക്കൊലയാളിയെ ഏർപ്പാടു ചെയ്തത്. ഗർഭിണിയായ അമൃതവർഷിണിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നവഴി 2018 സെപ്റ്റംബർ 14ന് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് മാസം മുൻപ് മാത്രമായിരുന്നു വിവാഹം. 2019 ജനുവരിയിൽ അമൃതവർഷിണി ഒരു കുഞ്ഞിന് ജന്മം നൽകി. കേസിൽ അറസ്റ്റിലായ മാരുതി റാവു 2020ൽ കുറ്റത്തിൽ പശ്ചാത്തപിച്ച് കത്തെഴുതി വച്ച ശേഷം ജയിലിൽ ആത്മഹത്യ ചെയ്തു.…
Read Moreലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് നാനൂറോളം പെൺകുട്ടികളെ; ഇന്നലെ ഒരു കൊച്ചുപോയി, തിരഞ്ഞെുകൊണ്ടിരിക്കുന്നു; മീനച്ചിൽ താലൂക്കിലെ കണക്ക് വിവരിച്ച് പി.സി. ജോർജ്
പാലാ: കേരളത്തിൽ ലൗ ജിഹാദ് വർധിക്കുകയാണ്. ലൗ ജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്ന് ബിജെപി നേതാവ് പി.സി.ജോർജ്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ നടന്ന കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിലാണ് പി.സി.ജോര്‍ജിന്റെ പരാമര്‍ശം. മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗ ജിഹാദിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെ ഒരു കൊച്ചുപോയി. വയസ് 25. ഇന്നലെ രാത്രി ഒമ്പതരക്കാണ് പോയത്. തപ്പിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ചോദിക്കട്ടെ 25 വയസുവരെ ആ പെണ്‍കുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടികൊടുക്കണ്ടേ. എന്താ അതിനെ കെട്ടിച്ചുവിടാഞ്ഞെ. നമ്മള് ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്നമാണതെന്നും പി.സി.ജോർജ് പറഞ്ഞു. ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മദ്യവും മയക്കുമരുന്നുമാണ്. എന്നാല്‍ അതുമാത്രമാണോ കേരളത്തിന്റെ പ്രശ്നം. ഈരാറ്റുപേട്ട നടയ്ക്കല്‍ എന്ന സ്ഥലത്ത് ഒരു കെട്ടിടത്തില്‍ കേരളം…
Read More