പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പലതവണ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 34 വർഷം കഠിന തടവും 1,65,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. കോട്ടാങ്ങൽ വയ്പൂര് കൊടുമുടിശേരിപ്പടിയിൽ ബിജു കെ. ആന്റണി (59) യെയാണ് ശിക്ഷിച്ചത്. സ്പെഷൽ ജഡ്ജി ടി. മഞ്ചിത്തിന്റേതാണ് വിധി. പെരുമ്പെട്ടി പോലീസ് 2023 രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പിന്നീടു പലതവണ ഇയാൾ വീട്ടിൽ അതിക്രമിച്ചു കടന്ന് കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് ഇൻസ്പെക്ടർ എം. ആർ. സുരേഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പിഴ അടക്കാതിരുന്നാൽ ഒമ്പതര മാസത്തെ അധികകഠിന തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. കോടതി…
Read MoreDay: August 9, 2025
നൂറനാട് അമ്പിളി വധക്കേസ് വിധി; അമ്പിളിയെ തൂക്കാൻ കെട്ടിയ കെട്ട് സുനിലിനു കുരുക്കായി
മാവേലിക്കര: നൂറനാട് അന്പിളി വധക്കേസിൽ പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തിയത് പോലീസ് ഹാജരാക്കിയ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. അമ്പിളിയെ കെട്ടിത്തൂക്കാൻ കഴുത്തിൽ കെട്ടിയ കെട്ട് സുനിലിനു കുരുക്കായെന്ന് അന്വേഷണോദ്യോഗസ്ഥനായിരുന്ന സിഐ ബിജു. ദൃക്സാക്ഷികളോ തെളിവുകളോ ഇല്ലാതിരുന്ന കേസിൽ സൂക്ഷ്മമായ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. അമ്പിളിയുമായി തർക്കമുണ്ടായ സുനിൽ അമ്പിളിയെ മർദിച്ചു ബോധംകെടുത്തിയ ശേഷം വീടിനുള്ളിലെ സ്റ്റെയർകേസിനു കീഴിൽ കെട്ടിത്തൂക്കുകയായിരുന്നു. കെട്ടിത്തൂക്കിയ ശേഷം വീടിനു സമീപത്തുള്ള കടയിൽ പോയി തിരികെയെത്തി മരണം ഉറപ്പിച്ചു. തുടർന്ന് സമീപവാസിയായ സ്ത്രീയോട് അമ്പിളി തൂങ്ങിയതായി പറഞ്ഞു. തടി കെട്ടുന്ന രീതിപ്രതി സമീപത്തുള്ളവരുടെ സഹായത്തോടെ അമ്പിളിയെ കെട്ടഴിച്ചിറക്കി അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അയൽവാസികൾ പറഞ്ഞതനുസരിച്ചു സ്ഥലത്തെത്തിയ പോലീസിനു പ്രത്യക്ഷത്തിൽ തെളിവുകൾ ഒന്നും ലഭിച്ചില്ല. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം ഊർജിതമാക്കി. ഡോക്ടർ നേരിട്ട് സംഭവസ്ഥലം പരിശോധിച്ചു. തുടർന്നുള്ള പരിശോധനയിൽ അമ്പിളിയുടെ കഴുത്തിൽ…
Read Moreമെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടം തകര്‍ന്നുണ്ടായ അപകടം; ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്കെട്ടിടഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തുകുന്നേല്‍ ബിന്ദുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം മന്ത്രി വി.എന്‍. വാസവന് വീട്ടിലെത്തി കൈമാറി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു വീടു സന്ദര്‍ശിച്ച മന്ത്രി പത്തു ലക്ഷം രൂപയുടെ ചെക്ക് ബിന്ദുവിന്റെ ഭര്‍ത്താവ് കെ. വിശ്രുതന്‍, അമ്മ സീതമ്മ, മകന് നവനീത് എന്നിവര്‍ക്ക് കൈമാറി. ബിന്ദുവിന്റെ മരണത്തെത്തുടര്‍ന്ന് അടിയന്തര സഹായധനമായി 50,000 രൂപ നേരത്തേ സര്‍ക്കാര്‍ നല്‍കിയിരുന്നു. സി.കെ. ആശ എംഎല്‍എ, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, എഡിഎം എസ്. ശ്രീജിത്ത്, വടയാര്‍ വില്ലേജ് ഓഫീസര്‍ മോളി ഡാനിയേല്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.ബിന്ദുവിന്റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ എന്നുമുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. മകള്‍ നവമിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്കി. മകന് നവനീതിന് ദേവസ്വം ബോര്‍ഡില്‍ ജോലി നല്കാന് മന്ത്രിസഭയുടെ ശിപാര്‍ശ പ്രകാരം…
Read Moreജയ്നമ്മയെ അറിയാം, ഒന്നിച്ചു പ്രാർഥനാലയങ്ങളിൽ പോയിട്ടുണ്ട്; പതിയെ പതിയെ മനസ് തുറന്ന് സെബാസ്റ്റ്യൻ; അന്വേഷണം വഴിത്തിരിവിലേക്കെന്ന് പോലീസ്
ഏറ്റുമാനൂർ: അതിരമ്പുഴ കോട്ടമുറി സ്വദേശി ജയ്നമ്മ തിരോധാനക്കേസിലെ അന്വേഷണം വഴിത്തിരിവിലേക്ക്.അന്വേഷണത്തന്റെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന പ്രതിയെന്നു കരുതുന്ന സെബാസ്റ്റ്യൻ ചോദ്യം ചെയ്യൽ മുന്നോട്ടു പോകുംതോറും അന്വേഷണ സംഘത്തോട് മനസു തുറന്നു വരുന്നതായാണ് സൂചന. സെബാസ്റ്റ്യന്റെ ഭാര്യയുടെ വെട്ടിമുകളിലെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സെബാസ്റ്റ്യന്റെ കാറിൽനിന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കത്തി, ചുറ്റിക, ഡീസലിന്റെ ഗന്ധമുള്ള കന്നാസ്, പഴ്സ് എന്നിവ കണ്ടെടുത്തിരുന്നു.20 ലിറ്ററിന്റെ കന്നാസിൽ സെബാസ്റ്റ്യൻ ഡീസൽ വാങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11 ഓടെയാണ് കോട്ടയം ക്രൈംബ്രാഞ്ച് മിന്നൽ പരിശോധന നടത്തിയത്. കേസിൽ നിർണായകമാകാവുന്ന തെളിവുകൾ ഈ പരിശോധനയിലൂടെ ലഭിച്ചതായാണ് സൂചന. ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ സെബാസ്റ്റ്യൻ അന്വേഷണം വഴിതെറ്റിക്കുന്ന രീതിയിൽ പരസ്പര വിരുദ്ധമായ മൊഴി നൽകിയും തെറ്റായ വിവരങ്ങൾ നൽകിയും അന്വേഷണ സംഘത്തെ വലയ്ക്കുകയായിരുന്നു. എന്നാൽ, പിന്നീട് ജയ്നമ്മയെ പരിചയമുണ്ടെന്ന് ചോദ്യം ചെയ്യലിൽ…
Read Moreആരൊക്കെ സഹായിച്ചു, ആർക്കൊക്കെ അറിയാമായിരുന്നു? ഗോവിന്ദചാമിയുടെ ജയിൽച്ചാട്ടത്തിന്റെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു; വീണ്ടും ചോദ്യം ചെയ്യാൻ പോലീസ്
തൃശൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതി ഗോവിന്ദച്ചാമിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. വിയ്യൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്യാൻ ആണ് പോലീസ് തീരുമാനം. കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യൽ. ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു ,വിവരങ്ങൾ ആരൊക്കെ അറിഞ്ഞു എന്നത് ഏറെ നിർണായകമാണ്. ജയിൽ ചാടുന്നതിന് മുൻപ് ഫോണിൽ സംസാരിച്ച ഷെൽവത്തെയും പോലീസ് ചോദ്യം ചെയ്യും. ജയിലിലെ നാല് തടവുകാർക്ക് ജയിൽ ചാട്ടത്തിനെ പറ്റി മുൻപേ അറിയാമായിരുന്നു. അതിനാൽ സഹ തടവുകാരായ തേനി സുരേഷ് ശിഹാബ്, സാബു, വിശ്വനാഥൻ എന്നിവരെയും ചോദ്യം ചെയ്യും. കണ്ണൂർ സിറ്റി പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ തെളിവുകൾ വിലയിരുത്തി. കഴിഞ്ഞ മാസം 25 നാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍…
Read Moreകൈക്കൂലി ഗൂഗിൾ പേ വഴിയും… സബ് രജിസ്ട്രാർ ഓഫീസുകൾ നന്നാകില്ല; ഒറ്റദിവസത്തെ റെയ്ഡിൽ കണ്ടെത്തിയത് 12 ലക്ഷത്തിന്റെ അഴിമതി
തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്നു വ്യാപക അഴിമതിയും ക്രമക്കേടും നടത്തുന്നതായി കണ്ടെത്തി. ‘ഓപ്പറേഷൻ സെക്യുർ ലാൻഡ്’ എന്ന പേരിൽ ഒറ്റ ദിവസം നടത്തിയ പരിശോധനയിൽ 12 ലക്ഷത്തോളം രൂപയുടെ അഴിമതിയും ക്രമക്കേടുമാണു കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്കു കൈക്കൂലി പണവുമായി എത്തിയ 15 ഏജന്റുമാരിൽ നിന്ന് 1.46 ലക്ഷം രൂപ പിടിച്ചെടുത്തു. ഏഴു സബ് രജിസ്ട്രാർ ഓഫീസുകളിലെ റെക്കോർഡ് റൂമിൽ ഒളിപ്പിച്ചുവച്ച കൈക്കൂലിപ്പണമായ 37,850 രൂപ കണ്ടെടുത്തു. നാല് ഉദ്യോഗസ്ഥരിൽനിന്ന് കണക്കിൽപ്പെടാത്ത 15,190 രൂപ പിടിച്ചെടുത്തു. വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലെ 19 ഉദ്യോഗസ്ഥർ വിവിധ ആധാരമെഴുത്തുകാരുടെ പക്കൽനിന്ന് 9.65 ലക്ഷം രൂപ യുപിഐ വഴി കൈക്കൂലിയായി കൈപ്പറ്റിയതായും വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കൈക്കൂലി ഗൂഗിൾ പേ വഴിയും തിരുവനന്തപുരം കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥനിൽ…
Read Moreവാത്സല്യം അറിയേണ്ട പ്രായത്തിൽ നേരിട്ടത് കൊടിയ പീഡനം; രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത ബന്ധുവായ യുവാവിന് ജീവപര്യന്തം തടവ്
ന്യൂഡൽഹി: രണ്ട് വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ബെവാർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാഗ്ല ജിൽഹി സ്വദേശി ജഗ്മോഹനെ (20) യാണ് ശിക്ഷിച്ചത്. മെയിൻപുരിയിലെ പോക്സോ കോടതി ജഡ്ജി ജീതേന്ദ്ര മിശ്രയാണ് പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ചുമത്തിയതെന്ന് സർക്കാർ അഭിഭാഷകൻ വിശ്വജിത് സിംഗ് റാത്തോഡ് പറഞ്ഞു. പിഴ തുക പെൺകുട്ടിക്ക് നൽകുമെന്ന് ജഡ്ജി ഉത്തരവിൽ പറഞ്ഞു. 2022 നവംബർ ഏഴിനാണ് ജഗ്മോഹൻ തന്റെ രണ്ട് വയസുള്ള ബന്ധുവായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങൾ മുറിയിലേക്ക് ഓടിയെത്തിയെങ്കിലും ജഗ്മോഹൻ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ് രക്തസ്രാവമുണ്ടായ പെൺകുട്ടിയെ അബോധാവസ്ഥയിൽ കുടുംബം ആശുപത്രിയിലേക്ക് കൊണ്ടുപോയി. 2022 നവംബർ എട്ടിന് പെൺകുട്ടിയുടെ പിതാവ് കിഷ്നി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു. തുടർന്ന് ജഗ്മോഹനെ…
Read More