ആലപ്പുഴ: ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ട്രെയിനിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ് 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്. കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്റെതാണോയെന്ന് അറിയാൻ പരിശോധന നടത്തും. കുഞ്ഞിന്റെ ഡിഎൻഎയുമായിട്ടായിരിക്കും പരിശോധന നടത്തുക. എസ് 4, എസ് 3 എന്നീ കോച്ചുകളിൽ യാത്ര ചെയ്തവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ രണ്ടു കോച്ചുകളിലെയും മുഴുവൻ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം രാത്രി ധൻബാദിൽ നിന്ന് ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. ആർപിഎഫ് നടത്തിയ പരിശോധനയിൽ ആണ് എസ് 3 കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. സംഭവത്തിൽ കേസെടുത്ത റെയില്‍വെ പോലീസ്…
Read MoreDay: August 16, 2025
അവളുടെ സിന്ദൂരം മായ്ച്ച സിസ്റ്റം… ജീവന് പൊലിഞ്ഞപ്പോള്‍ സിസ്റ്റം ഉണർന്നു, ലേഖയുടെ അക്കൗണ്ടിലെത്തിയത് 12 വർഷത്തെ കുടിശിക ശമ്പളം; കെട്ടിക്കിടന്ന ഫയലുകൾക്കും പുതുജീവൻ
പത്തനംതിട്ട: ഒരു ജീവന് പൊലിഞ്ഞതോടെ സജീവമായ സിസ്റ്റം ഒരാഴ്ചയ്ക്കുള്ളില്‍ 12 വര്‍ഷത്തെ ശമ്പളബിൽ പാസാക്കി. ഇതിനൊപ്പം വർഷങ്ങളായി തടസപ്പെട്ടുകിടന്ന പല ബില്ലുകൾക്കും പുതുജീവനും കൈവന്നു. നാറണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന്റെ 12 വര്‍ഷത്തെ കുടിശികയില്‍ 29 ലക്ഷം രൂപ കഴിഞ്ഞദിവസം അക്കൗണ്ടില്‍ വന്നു. 53 ലക്ഷം രൂപയാണു പാസാക്കിയിരിക്കുന്നത്. ബാക്കി തുക പിഎഫ് അക്കൗണ്ടില്‍ ലയിപ്പിക്കും. ലേഖയുടെ ഭര്‍ത്താവ് വി.ടി. ഷിജോ കഴിഞ്ഞ മൂന്നിന് ജീവനൊടുക്കിയിരുന്നു. ഹൈക്കോടതിവിധി ഉണ്ടായിട്ടും ലേഖയുടെ ശമ്പളം നല്കാന് വിദ്യാഭ്യാസവകുപ്പ് തയാറായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നായിരുന്നു ഷിജോ മരിച്ചതെന്നാണ് കുടുംബം ആരോപിച്ചത്. തുടര്‍ന്ന് പത്തനംതിട്ട ഡിഇഒയിലെ മൂന്നു ജീവനക്കാര്‍ സസ്പെന്‍ഷനിലുമായി. അനുകൂലമായ ഹൈക്കോടതിവിധിയും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശവും മറികടന്നാണ് ലേഖയുടെ ശമ്പളക്കുടിശിക സംബന്ധിച്ച ഫയലിൽ തീർപ്പുണ്ടാക്കാതെ വിദ്യാഭ്യാസ ഓഫീസിൽ മാറ്റിവച്ചത്. ഷിജോയുടെ മരണത്തോടെ ശമ്പളബിൽ നടപടി വേഗത്തിലാക്കാൻ പൊതുവിദ്യാഭ്യാസ…
Read Moreഭാര്യയുമായി പിണങ്ങിക്കഴിയുന്ന യുവാവ് ബന്ധുവീട്ടിലെത്തി തർക്കം; യുവാവിനെ തൂണിൽ കെട്ടിയിട്ട് പുലർച്ചെ വരെ മർദനം; യുവാവിന് രക്ഷകരായത് പോലീസ്
ഭുവനേശ്വര്‍: കുടുംബത്തർക്കത്തിന്റെ പേരിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് പുലർച്ചെ വരെ മർദിച്ചതായി പരാതി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. കോടതിയിൽ കേസ് നിലനിൽക്കെയാണ് സംഭവമുണ്ടായിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജലന്ത ബാലിയാര്സിംഗിനാണ് മർദനമേറ്റത്. ഭാര്യ സുഭദ്ര മാല്ബിസോയെ ഇയാൾ പതിവായി മർദിക്കാറുണ്ട്. തുടർന്ന് പഞ്ചായത്തിന്റെ തീരുമാനം അനുസരിച്ച് രണ്ടുപേരും പിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യ മാതാപിതാക്കളുടെ വീട്ടിലാണ് താമസം. ഇതിനിടെ ഇയാൾ കോടതിയിലും പരാതി നൽകിയിരുന്നു. ഇതിനിടെ ഭാര്യയുടെ ഗ്രാമത്തിൽ പലചരക്കു സാധനങ്ങൾ വാങ്ങിക്കാനെത്തിയ ഭർത്താവ് ഭാര്യയുടെ വീട്ടുകാരുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഭാര്യയുടെ ബന്ധുക്കൾ ഇയാളെ തൂണിൽ പിടിച്ചുകെട്ടുകയായിരുന്നു. പോലീസെത്തിയാണ് പിറ്റേന്ന് രാവിലെ ഇയാളെ മോചിപ്പിച്ചത്. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.
Read Moreമിടുക്കികൾ… സ്ത്രീഭരണം വരുന്നത് നല്ലകാര്യം, നല്ല ഭാവി മലയാള സിനിമയ്ക്കുണ്ടാകും; കൂടുതൽ സന്തോഷം കുക്കുപരമേശ്വരൻ ജനറൽ സെക്രട്ടറിയായതിലെന്ന് മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ വനിതകള്‍ നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരിച്ച് സാംസ്കാരികമന്ത്രി സജി ചെറിയാൻ. അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും കരുത്തുറ്റ സ്ത്രീകളാണെന്നും വളരെ മിടുക്കികളാണെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. ശ്വേതയ്ക്കെതിരെ വളരെ മോശമായ നീക്കമുണ്ടായി. ആ ഘട്ടത്തിൽ അവര്‍ക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. നല്ല ഭാവി മലയാള സിനിമയ്ക്കുണ്ടാകും. കുക്കു പരമേശ്വരൻ അമ്മയുടെ ജനറൽ സെക്രട്ടറിയായതിൽ കൂടുതൽ സന്തോഷമുണ്ട്. പുതിയ ടീമിന് എല്ലാ വിജയാശംസകളും നേരുകയാണ്. മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇങ്ങനെ പറയുമ്പോള്‍ പുരുഷന്മാര് മോശമാണെന്നല്ല പറയുന്നത്. എന്നാൽ സ്ത്രീ ഭരണം വരുന്നത് നല്ലകാര്യമാണെന്നും തിയറ്ററിലെ നിരക്കിൽ ഇ-ടിക്കറ്റിംഗ് വരുന്നതോടെ മാറ്റമുണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു.
Read More