കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. രാജേഷ് കേശവിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയതായും ലേക്ഷോര് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ രാജേഷ് ഐസിയുവില്‍ തുടരുകയാണ്. അതേസമയം ന്യൂറോവിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പരിപാടിയുടെ ആങ്കറിംഗിനു ശേഷം 47 കാരനായ രാജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു.
Read MoreDay: August 28, 2025
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ്: നടി ലക്ഷ്മി മേനോന് ഉടന്‍ നോട്ടീസ് നല്‍കും
കൊച്ചി: ബാറിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ മൂന്നാം പ്രതിയായ നടി ലക്ഷ്മി മേനോന് ചോദ്യം ചെയ്യലിന് ഹാജരാകാനായി പോലീസ് ഉടന്‍ നോട്ടീസ് നല്‍കും. സംഭവത്തിനു പിന്നാലെ ഒളിവില്‍പ്പോയ ലക്ഷ്മിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. കേസില്‍ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ലക്ഷ്മിയെ പ്രതിചേര്‍ത്തത്. സംഭവസമയത്ത് ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന പറവൂര്‍ വെടിമറ സ്വദേശി മിഥുന്, പറവൂര്‍ ഗോതുരുത്ത് സ്വദേശി അനീഷ്, ആലപ്പുഴ കുട്ടനാട് സ്വദേശി സോന എന്നിവരെ കഴിഞ്ഞദിവസം എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മി മേനോനും തങ്ങള്ക്കൊപ്പമുണ്ടായിരുന്നതായി ഇവര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതോടെയാണു പരാതിക്കാരന് പോലീസിനു നല്കിയ ദൃശ്യങ്ങളില്‍നിന്നു നടിയെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ മൂന്നു പേരും നിലവില്‍ റിമാന്‍ഡിലാണ്. അതിനിടെ പരാതിക്കാരന്റെ സംഘം ആക്രമിച്ചെന്നു ചൂണ്ടിക്കാട്ടി അറസ്റ്റിലായ സോന നല്കിയ പരാതിയില്‍ നോര്‍ത്ത്…
Read Moreഓട്ടോകൂലി നല്കാന് തയാറായില്ല, കൂട്ടുകാരുമായി തർക്കം: കളമശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു
കൊച്ചി: എറണാകുളം കളമശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. ഞാറയ്ക്കല്‍ സ്വദേശി വിവേകാണ് (25) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിവേകിന്റെ സുഹൃത്തുക്കളായ രണ്ടു പേരെ കളമശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കളമശേരി സുന്ദരഗിരിക്ക് സമീപം ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. വിവേകും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. വിവേകും മൂന്നു സുഹൃത്തുക്കളും ഒരുമിച്ച ഇന്നലെ മദ്യപിച്ച ശേഷം ഓട്ടോയില്‍ തിരിച്ചെത്തി. എന്നാല്‍ വിവേക് ഓട്ടോകൂലി നല്കാന് തയാറായില്ല. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പറയുന്നു. ഇന്നലെ വൈകിട്ട് വിവേകിന്റെ വീട്ടില്‍ രണ്ടുപേര്‍ എത്തിയിരുന്നു. അവര്‍ പണമിടപാടുകളെക്കുറിച്ചുളള കാര്യങ്ങള്‍ സംസാരിച്ചതിനുശേഷം തിരികെ പോയി. തുടര്‍ന്ന് രാത്രി 11 ഓടെ ഇവര്‍ വീണ്ടും വിവേകിന്റെ വീട്ടിലെത്തുകയായിരുന്നു. പ്രതികള്‍ വിവേകുമായി വീടിന് പുറത്തേക്ക് പോയി വീണ്ടും പണമിടപാടുകളെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിനിടയിലാണ് പ്രതികളിലൊരാള്‍ കത്തിയെടുത്ത് വിവേകിന്റെ നെഞ്ചില്‍ കുത്തിയത്. കൃത്യം…
Read Moreഒമ്പത് മാസം, 10 ലക്ഷം കണ്ടെയ്നറുകൾ; നേട്ടം കൈവരിച്ച് വിഴിഞ്ഞം
തിരുവനന്തപുരം: വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തുകൊണ്ട് ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് മന്ത്രി വി.എൻ. വാസവൻ. സംസ്ഥാന സർക്കാരിന്റെയും, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ ജനങ്ങളുടെയും സുരക്ഷാ ഏജൻസികളുടെയും ഷിപ്പിംഗ് കമ്പനികളുടെയും പൂർണ പിന്തുണയും അദാനി വിഴിഞ്ഞം പോർട്ടിന്റെ കാര്യക്ഷമമായ പ്രവർത്തനമികവുമാണ് ഈ നേട്ടം സ്വന്തമാക്കാൻ വഴിയൊരുക്കിയതെന്നും മന്ത്രി പറഞ്ഞു. കൺസഷൻ കരാർ പ്രകാരം ആദ്യവർഷം ആകെ മൂന്നു ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 10.12 ലക്ഷം ടി.ഇ.യു ആണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2024 ഡിസംബർ മൂന്നിനാണ് വിഴിഞ്ഞത്ത് വാണിജ്യപ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ ഡിസംബർ ആകുമ്പോഴേക്കും 13-14 ലക്ഷം കണ്ടെയ്നറുകൾ വരെ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ്…
Read Moreഗൂഗിൾ മാപ് നോക്കി കുടുംബം സഞ്ചരിച്ച വാൻ നദിയിൽ വീണു: നാലു പേർ മരിച്ചു; രണ്ടു പേർ കുട്ടികൾ
ജയ്പുർ: ഗൂഗിൾ മാപ് നോക്കി കുടുംബം സഞ്ചരിച്ച വാൻ വഴിതെറ്റി നദിയിൽ വീണു നാലു പേർ മരിച്ചു. മരിച്ചവരിൽ രണ്ടു പേർ കുട്ടികളാണ്. ഒരു കുട്ടിയുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്. തീർഥയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. തകരാറിലായ പാലത്തിലേക്കാണ് വാൻ വഴിതെറ്റി എത്തിയത്. ഒൻപത് യാത്രക്കാരിൽ അഞ്ച് പേർ വാനിനു മുകളിൽ കയറിയിരുന്നു. ഇവരെ പോലീസ് രക്ഷിച്ചു. ‘ഗൂഗിൾ മാപ്പിലെ നിർദ്ദേശങ്ങൾ പിന്തുടർന്ന വാൻ, കഴിഞ്ഞ മൂന്നു വർഷമായി അടച്ചിട്ടിരിക്കുന്ന സോംമ്പി-ഉപെർഡ പാലത്തിലേക്ക് കയറുകയായിരുന്നു. മാതൃകുണ്ഡ്യ ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ വെള്ളം കവിഞ്ഞൊഴുകിയിരുന്നു. ശക്തമായ ഒഴുക്കിൽ വാൻ പാലത്തിൽ നിന്ന് ഒലിച്ചുപോയി’– പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചിക്കോർഗഡ് ജില്ലയിലെ കനക്കേഡ ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. രക്ഷപ്പെട്ടവർ പോലീസിനെ വിളിച്ച് അറിയിച്ചശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ മൂന്നു വർഷമായി പാലം അടഞ്ഞു…
Read More