പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി കോൺഗ്രസ്. ജീവിച്ചിരിക്കുന്നയാളെ വോട്ടർപട്ടികയിൽ ഡിലീറ്റ് സീൽ അടിച്ച് ഒഴിവാക്കിയതായി മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, ജനറൽ സെക്രട്ടറി ബിജു മുണ്ടുവേലിക്കുന്നേൽ എന്നിവർ ആരോപിച്ചു. നാലാം വാർഡിൽ ക്രമനമ്പർ 253, 427-ാം നമ്പർ വീട്ടിലെ മുതുകുളം ജോസഫ് ഔസേപ്പ് എന്ന വോട്ടറെയാണ് ഒഴിവാക്കിയത്. മരിച്ചവരുടെ പേര് നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സീലാണ് വോട്ടർ പട്ടികയിൽ വച്ചിരിക്കുന്നത്. വോട്ടറെ പഞ്ചായത്ത് സെക്രട്ടറിയുടെ മുമ്പിൽ ഹാജരാക്കിയെങ്കിലും വ്യക്തമായ മറുപടി നൽകിയില്ലെന്നും സിപിഎം പ്രവർത്തകരുടെ ഒത്താശയോടെ കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ നീക്കം ചെയ്യാനാണ് ശ്രമമെന്നും ഇവർ ആരോപിച്ചു.
Read MoreDay: October 9, 2025
ജോഗിംങ് ചിത്രീകരണം തുടങ്ങുന്നു
ജെ കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇർഷാദ് കാഞ്ഞിരപ്പള്ളി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ജോഗിംങ് 22 ന് ചിത്രീകരണം തുടങ്ങുന്നു. കുറ്റാന്വേഷണം കോമഡിയിലൂടെ പറയുന്ന ചിത്രത്തിൽ സജീവ്, സംഗീത എന്നിവർക്കൊ പ്പം കണ്ണൻ സാഗർ, അനീഷ്, നൗഫൽ, വൈഗ, പ്രതീഷ്, പ്രദീപ്, മീന എന്നിവർ അഭിനയിക്കുന്നു. കാമറ- ഫസൽ, മേക്കപ്പ്- ഷിബു, ആർട്ട്- മോഹനൻ, എഫക്ട്സ്- സജി. പി, പിആർഒ സനൽ.
Read Moreസന്ധിവാതരോഗങ്ങൾ ; സ്പോണ്ടിലോസിസ്
കൂടുതൽ ജോലി ചെയ്യുമ്പോൾ കഴുത്തിലെ പേശികളിൽ വലിഞ്ഞമുറുക്കം തോന്നാറുണ്ടോ? രാവിലെ ഉണർന്ന് എഴുന്നേൽക്കുമ്പോൾ കഴുത്തിൽ പിടിത്തവും വേദനയും അനുഭവപ്പെടാറുണ്ടോ? ഏതെങ്കിലും അപകടത്തിൽ കഴുത്തിൽ പരിക്ക് പറ്റിയിട്ടുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക! ഇതാണ് ‘സ്പോണ്ടിലോസിസ്’. ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഈ വേദനയുമായി ജീവിതകാലം മുഴുവനും കഴിയേണ്ടി വരികയും ഇല്ല. പുതിയ അറിവുകൾ അനുസരിച്ചുള്ള ചികിത്സ വളരെ ലളിതമാണ്. ഒപ്പം ഫലപ്രദവും. നട്ടെല്ലിലെ കശേരുക്കൾ, ഡിസ്കുകൾ എന്നിവയുടെ ധർമങ്ങളിൽ ഉണ്ടാകുന്ന കുറവുകളുടെ ഫലമായിട്ടാണ് കഴുത്തിനു പിന്നിൽ വേദന ഉണ്ടാകുന്നത്. ഈ വേദന വരുന്നതുവരെ ആരും കഴുത്തിനെക്കുറിച്ചോ കഴുത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വേദനയെക്കുറിച്ചോ ആലോചിക്കാറില്ല. ആഭരണങ്ങൾ ധരിക്കാൻ മാത്രം ഉപയോഗിക്കുന്ന ഒരു സ്ഥലം മാത്രമായാണ് കഴുത്തിനെ എല്ലവരും കണക്കാക്കാറുള്ളത്. ശരിയല്ലാത്ത പൊസിഷനിൽ ഉള്ള ഇരിപ്പും കിടപ്പും, പൊണ്ണത്തടി, മാനസിക സംഘർഷം, അപകടങ്ങൾ എന്നീ ഘടകങ്ങളാണ് ഇതിന്റെ ശരിയായ കാരണങ്ങൾ. …
Read Moreമരംകേറി പെണ്ണായി റിമ കല്ലിങ്കൽ: വൈറലായി ചിത്രങ്ങൾ
റിമ കല്ലിങ്കലിന്റെ മരംകയറി ചിത്രം ചർച്ചയാകുന്നു. തന്റെ ഇൻസ്റ്റാഗ്രാം വഴി റിമ കല്ലിങ്കൽ പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിലിപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ‘എനിക്ക് ലഭിച്ച മരംകേറി’ എന്ന തലക്കെട്ടിനെ ഈ സന്ദർഭത്തിൽ ഞാൻ ശരിവയ്ക്കുകയാണ്. ഈ വിദ്യാരംഭ ദിനത്തിൽ, എനിക്ക് തെങ്ങിൽ കയറാനുള്ള അടിസ്ഥാനങ്ങൾ പഠിപ്പിച്ച അശോകൻ ചേട്ടനോടാണ് ഞാൻ നന്ദി പറയുന്നത്. എന്ന അടിക്കുറിപ്പോടെയാണ് ഏണിയിൽ കയറി ചക്ക വെട്ടുന്ന തന്റെ ഫോട്ടോ റിമ കല്ലിങ്കൽ പങ്കു വച്ചിരിക്കുന്നത്. ബിരിയാണിക്കുശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടോയായാണ് റിമ പങ്കു വച്ചത്. തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി 16 നു തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നു. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അഞ്ജന…
Read Moreകൊലപാതകത്തിനുശേഷം ഒളിവിൽ കഴിഞ്ഞത് 31വർഷം;അറുപത്തിയൊന്നാം വയസിൽ പിടിയിൽ
അമ്പലപ്പുഴ: കൊലപാതകത്തിനുശേഷം 31 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ചൂണ്ടാണിശേരി വീട്ടിൽ വർഗീസിനെ (61)യാണ് പോലീസ് പിടികൂടിയത്. മറ്റ് പ്രതികളായ പുന്നപ്ര തെക്ക് പഞ്ചായത്ത് പടിഞ്ഞാറേക്കര വീട്ടിൽ മൈക്കിൾ, പടിഞ്ഞാറേക്കര വീട്ടിൽ ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ വർഗീസ് പോലീസിന് പിടികൊടുക്കാതെ ഒളിവിൽ പോവുകയായിരുന്നു. 1994ലാണ് കേസിനാസ്പദമായ സംഭവം. ഇവരുടെ സുഹൃത്തായിരുന്ന സ്റ്റീഫനെയാണ് കൊലപ്പെടുത്തിയത്.മരണപ്പെട്ട സ്റ്റീഫനും പ്രതികളായ മൂന്നുപേരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പ്രതികളെ ചീത്ത വിളിച്ചതിലുള്ള വൈരാഗ്യത്തിൽ മൂന്നുപേരും ചേർന്ന് സ്റ്റീഫനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സ്റ്റീഫൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. ഒളിവിൽ പോയ വർഗീസ് വയനാട്ടിൽ തോട്ടം മേഖലയിൽ ജോലി ചെയ്തു. പിന്നീട് വിവിധ ജില്ലകളിൽ ഒളിവിൽ പോയശേഷം എറണാകുളത്തു വന്നു.ഇവിടെവച്ച് ഇയാൾക്ക് അപകടം പറ്റുകയും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടുകയും ചെയ്തു. ചികിത്സ പൂർത്തിയായ…
Read Moreശബരിമല മണ്ഡല ഉത്സവം; കെഎസ്ആർടിസിയുടെ 448 ബസുകൾ പമ്പയിലേക്ക്
ചാത്തന്നൂർ: ശബരിമല മണ്ഡലകാലം ഒന്നര മാസം അടുത്തെത്തി നില്ക്കുമ്പോൾ കെ എസ് ആർടിസി വിപുലമായ ഒരുക്കങ്ങൾക്ക് തയാറെടുപ്പ് തുടങ്ങി. ഭക്തജനങ്ങൾക്ക് യാതൊരുവിധയാത്രാ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാൻ പമ്പയിലെ ഡിപ്പോയിലേയ്ക്ക് 448 ബസുകൾ എത്തിക്കാൻ നടപടികൾ തുടങ്ങി. വിവിധ ഡിപ്പോകളിൽ നിന്നാണ് 448 ബസുകൾ തെരഞ്ഞെടുത്തത്. ഈ ബസുകളുടെ എല്ലാവിധ അറ്റ കുറ്റപ്പണികളും ഉടൻ നടത്തണമെന്നാണ് നിർദേശം. പമ്പ ഡിപ്പോയിലേക്ക് അയയ്ക്കേണ്ട 174 ബസുകൾ പാപ്പനം കോട് സെൻട്രൽ വർക്ക്ഷോപ്പിലും 82 ബസുകൾ മാവേലിക്കര റീജണൽ വർക്ക്ഷോപ്പിലും 66 എണ്ണം ആലുവ റീജണൽ വർക്ക്ഷോഷോപ്പിലും 46 എണ്ണം എടപ്പാൾ റീജിണൽ വർക്ക്ഷോപ്പിലും 40 എണ്ണം കോഴിക്കോട് റീജണൽ വർക്ക് ഷോപ്പിലും ഉൾപ്പെടെ 408 ബസുകൾ പണികൾക്കായി എത്തിക്കാനാണ് നിർദേശം. എല്ലാ ബസുകളിലും ഫയർ ഡിസ്റ്റിംഗുഷർ ഉണ്ടായിക്കണം. എഞ്ചിൻ കണ്ടീഷൻ, ബ്രേക്ക് – ക്ലച്ച് സിസ്റ്റംസ്, ഷോക്ക് ഒബ്സർവർ,എഫ് ഐ പമ്പ്,…
Read Moreതോക്ക് ചൂണ്ടി 81 ലക്ഷം കവർന്ന സംഭവം; പണം ഇരട്ടിപ്പിക്കല്‍ ഡീല്‍ നടന്നിട്ടില്ലെന്ന് ഉടമ; അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: കുണ്ടന്നൂരില്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി 81 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പണം ഇരട്ടിപ്പിക്കല്‍ ഡീല്‍ നടന്നിട്ടില്ലെന്ന് നാഷണല്‍ സ്റ്റീല്‍ കമ്പനി ഉടമ സുബിന്. ബാങ്കില്‍ നിന്ന് റോ മെറ്റീരിയല്‍സ് വാങ്ങുന്നതിന് എടുത്ത 80ലക്ഷം രൂപയാണ് തന്റെ കൈവശം ഉണ്ടായിരുന്നത്. ഇതിന്റെ രേഖകള്‍ കൈവശമുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള സജിയുമായി 15 ദിവസത്തെ പരിചയമാണ് തനിക്കുള്ളത്. റോ മെറ്റീരിയല്‍സ് വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഇയാളെ പരിചയപ്പെട്ടത്. സജി സ്ഥാപനത്തിലെത്തി അരമണിക്കൂറിനുശേഷമാണ് മുഖംമൂടി ധരിച്ചവര്‍ എത്തിയതെന്നും സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായും സുബിന് പറഞ്ഞു. സുബിന്റെ പരാതിയില്‍ മരട് പോലീസ് കേസെടുത്തു. കസ്റ്റഡിയിലുള്ള സജിയുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തിയേക്കും.ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. കമ്പനി ഉടമയായ സുബിന് തോമസിന്റെ മുഖത്ത് മുളക് സ്പ്രേ അടിച്ചും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയുമായിരുന്നു കവര്‍ച്ച. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം വടുതല സ്വദേശി സജിയാണ്…
Read Moreഅവസരം നല്‍കാമെന്നു പറഞ്ഞു വ്യാജ ഫോണ്‍ കോളുകള്‍ വരാറുണ്ട്: വസ്ത്രത്തിന്റെയും ഷൂസിന്റെയും അളവുവരെ ചോദിച്ച് മനസിലാക്കിയവരുമുണ്ട്; ഉത്തരാ ഉണ്ണി
നര്‍ത്തകിയായി വേദികളിലും അഭിനേത്രിയായി സിനിമകളിലും സീരിയലുകളിലും തിളങ്ങി നില്ക്കുന്ന താരമാണ് ഊര്‍മ്മിള ഉണ്ണി. സഹനായിക വേഷങ്ങളടക്കം മികച്ച കഥാപാത്രങ്ങള്‍ ഊര്‍മ്മിള ഉണ്ണി പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തരാ ഉണ്ണി അഭിനയരംഗത്ത് അധികം സജീവമല്ലെങ്കിലും നൃത്തരംഗത്തും സംവിധാന രംഗത്തും സജീവമാണ്. 2012ല്‍ തിയറ്ററുകളിലെത്തിയ തമിഴ് ചിത്രം വവ്വാല് പസംഗയിലൂടെ അഭിനയത്തിലേക്ക് എത്തിയ ഉത്തരാ ഉണ്ണി, മലയാളത്തില്‍ ഇടവപ്പാതിയെന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഉത്തര സംവിധാനം ചെയ്ത് ഹ്രസ്വചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അഭിനയ രംഗത്തു നിന്നുണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഉത്തരാ ഉണ്ണി. അമ്മ സിനിമയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുമ്പോഴും സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ഉത്തര. എന്റെ അമ്മ സിനിമയില്‍ വന്നിട്ട് ഏകദേശം 35 വര്‍ഷത്തിലധികമായി. സിനിമാ പശ്ചാത്തലമുളള കുടുംബമാണ് എന്റേത്. എന്നിട്ടും അഭിനയിക്കാൻ അവസരം നല്‍കാമെന്ന് പറഞ്ഞ് പല തരത്തിലുളള വ്യാജ…
Read Moreശ്രേയസ് ഉയർത്തിയ തിരിച്ചുവരവ്..!
ബിസിസിഐ സെൻട്രൽ കോണ്‍ട്രാക്ട് ലിസ്റ്റിൽനിന്നു പുറത്ത്. ദേശീയ ടീമിൽ തിരിച്ചെത്താൻ ആഭ്യന്തര ക്രിക്കറ്റിൽ മികവ് തെളിയിക്കണമെന്ന സെലക്ഷൻ കമ്മിറ്റിയുടെ ഭീഷണി സ്വരം. പ്രതിസന്ധികളെ പൊരുതി തേൽപ്പിച്ച് ഒടുവിൽ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരിച്ചുവരവ്. ശ്രേയസ് അയ്യർ ഒരു പോരാളിയായി മാറിയ കാലം കൂടിയാണ് കഴിഞ്ഞുപോയത്. സെലക്ഷൻ കമ്മിറ്റിയെ പോലും മുട്ടുകുത്തിച്ച് സെൻട്രൽ കോണ്ട്രാക്ടിൽ ബി ഗ്രേഡിലേക്ക് ഉയർന്ന് ഇന്ത്യൻ ഏകദിന ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള വൈസ് ക്യാപ്റ്റനായിരിക്കുകയാണ് ശ്രേയസ്. അത് വെറുമൊരു വരവല്ല! അച്ചടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ്, ഐപിഎൽ നേതൃത്വം, സ്ഥിരതയാർന്ന പ്രകടനം… ശ്രേയസുയർത്തി അയ്യരുടെ വരവ് വെറുതെയല്ല. ബിസിസിഐ കോണ്‍ട്രാക്ട് ലിസ്റ്റിൽ സ്ഥാനം തിരിച്ചുപിടിച്ച ശ്രേയസ് ദേശീയ ടീമിൽ എത്തുക മാത്രമല്ല, 2025ലെ ഇന്ത്യയുടെ ഐസിസി ചാന്പ്യൻസ് ട്രോഫി വിജയത്തിൽ നിർണായക പങ്കും വഹിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി അച്ചടക്കത്തോടെ സ്ഥിരത നിലനിർത്തിയുള്ള പ്രകടനം.…
Read Moreഭൂട്ടാന് വാഹന കടത്ത്: താരങ്ങളെ ചോദ്യം ചെയ്യാന്‍ ഇഡി; സംശയം നീളുന്നത് കോയമ്പത്തൂര്‍ സംഘത്തിലേക്ക്
കൊച്ചി: ഭൂട്ടാന് വാഹന കടത്ത് സംഭവത്തില്‍ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). നടന്മാരായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലയ്ക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കും. ഇന്നലെ നടന്ന പരിശോധനകളില്‍ ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യല്‍ നപടികളിലേക്ക് കടക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ഹാജരാക്കാന്‍ താരങ്ങളോട് നിര്‍ദേശിക്കും. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ എത്തിച്ചതിലെ സാമ്പത്തിക ഇടപാടുകളില്‍ ഹവാല നെറ്റ്വര്‍ക്കിന്റെ സാന്നിധ്യമാണ് ഇഡി പരിശോധിക്കുന്നത്. വാഹനം ഇത്തരത്തില്‍ എത്തിച്ചവയാണെന്ന് താരങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നതായാണ് ഇഡി സംശയിക്കുന്നത്. ഈ കാര്യങ്ങളിലടക്കം ചോദ്യം ചെയ്യലില്‍ വ്യക്തത തേടും. ഇന്നലെ നടന്ന റെയ്ഡില്‍ ലഭിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടര്‍നീക്കം. ഇതിനായി ഇഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം ഇന്ന് യോഗം ചേരുമെന്നാണ് വിവരം. ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന്…
Read More