സ്ഥാനാര്‍ഥികള്‍ ഒരുമിച്ച് വൃക്ഷത്തൈ നട്ടത് വേറിട്ട കാഴ്ചയായി

KTM-TREENADEELപൊന്‍കുന്നം: ഭൗമദിനാചരണദിനത്തില്‍ കാഞ്ഞിരപ്പള്ളിയിലെ ഇടതു-വലതു-എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഒരുമിച്ച് വൃക്ഷത്തൈ നട്ടത് വേറിട്ട കാഴ്ചയായി. രാഷ്്ട്രീയമേതായാലും തങ്ങളില്‍ ജയിച്ചുവരുന്നയാള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനം മാത്രമേ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നടപ്പാക്കുകയുള്ളുവെന്നും ഇവര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

രാവിലെ എട്ടിന് പൊന്‍കുന്നത്തെ കുഴിക്കാട്ടുപടി-കപ്പാട് റോഡിലാണ് മൂവരും ചേര്‍ന്നു വൃക്ഷത്തൈ നടുകയും പരിസ്ഥിതി പ്രതിജ്ഞയെടുക്കുകയും ചെയ്തത്. സ്കൂള്‍ വിദ്യാര്‍ഥിനിയായ അക്‌സ അന്ന കിളിരൂപ്പറമ്പില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്ഥാനാര്‍ഥികളായ ഡോ. എന്‍. ജയരാജ്, അഡ്വ. വി.ബി. ബിനു, വി.എന്‍. മനോജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തവരും പ്രതിജ്ഞ ഏറ്റുചൊല്ലി. 22ാം തീയതി ആയതിനാല്‍ പ്രതീകാത്മകമായി 22 വൃക്ഷത്തൈകളാണ് നട്ടത്.

വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിനു, കോര്‍ഡിനേറ്റര്‍ എസ്. ബിജു, ഒയസ്ക ഇന്റര്‍നാഷണല്‍ കോട്ടയം ചാപ്റ്റര്‍ സെക്രട്ടറി ഗോപകുമാര്‍ കങ്ങഴ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ. ആര്‍. സാഗര്‍, ഗ്രാമപഞ്ചായത്തംഗം ബിന്ദു സന്തോഷ്, ലാലിറ്റ് എസ്. തകിടിയേല്‍, ടി.ജി. കലേശ്കുമാര്‍ തകടിയേല്‍, കിരണ്‍ തകടിയേല്‍, സഞ്ജു പൊടിമറ്റം, ബിജു കിളിരൂപ്പറമ്പില്‍, സജി കിളിരൂപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധി കുട്ടികളും വനിതകളും ചടങ്ങില്‍ പങ്കെടുത്തു. ഓരോ മരങ്ങള്‍ക്കും ഓരോ കുട്ടികളുടെ പേരുകള്‍ നല്‍കുകയും അവര്‍ അതിന്റെ സംരക്ഷണചുമതല ഏറ്റെടുക്കുകയും ചെയ്തു.

Related posts