കൊച്ചി: പട്ടിമറ്റം കുമ്മനോട് മാതേക്കാട്ട് അബ്ദുള്‍ ഖാദറിന്‍െറ ഭാര്യ സുലേഖയെ (45) കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പ്രത്യേക സിബിഐ കോടതി 28ന് വിധി പറയും. കേസിലെ പ്രതികളായ പട്ടിമറ്റം തൈലാന് വീട്ടില്‍ പോത്തന് കരീം എന്ന അബ്ദുല്‍ കരീം, പണ്ടാരക്കവല നടുവേലില്‍ ചന്ദ്രന്റെ ഭാര്യ വത്സലകുമാരി എന്നിവര്‍ക്കെതിരായ വിചാരണയാണ് എറണാകുളം പ്രത്യകേ സിബിഐ കോടതിയില്‍ പൂര്‍ത്തിയായത്.
2006 ജൂലൈ 29നു വീടിനു സമീപത്തുള്ള റബര്‍ തോട്ടത്തിലാണ് സുലേഖയെ കൊല്ലപ്പെട്ട നിലയില്‍ കണെ്ടത്തിയത്. പോത്തന് കരീമും വത്സലയും തമ്മിലുള്ള അവിഹിത ബന്ധം സുലേഖ മനസിലാക്കിയെന്നറിഞ്ഞതിനാല് ഇത് ഇവര്‍ പുറത്തുപറയുമെന്ന് കരുതി കഴുത്തറുത്ത് കൊന്നുവെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടത്തെിയത്.
ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഏഴ് വര്‍ഷത്തിന് ശേഷമാണ് സിബിഐ ഏറ്റെടുത്തത്. രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ കണ്ടണെ്ടത്തുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം സുലേഖയുടെ ആഭരണങ്ങള്‍ പ്രതികള്‍ കവര്‍ന്നതായും സിബിഐയുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കേസിലെ മറ്റൊരു പ്രതിയായിരുന്ന കുമ്പനോട് കുഞ്ഞിത്തി വീട്ടില്‍ അബ്ദുല്‍ കരീം വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ വാഹനാപകടത്തില്‍ മരിച്ചിരുന്നു.