മയ്യില്‍: മുല്ലക്കൊടി നണിച്ചേരികടവ് പാലം പ്രവൃത്തി അവസാന ഘട്ടത്തില്‍. ഒന്നരവര്‍ഷം മുന്‍പാണ് പാലം പണി തുടങ്ങിയത്.കണ്ണൂര്‍ വിമാന ത്താവളത്തിലേക്കും പരിയാരം മെഡിക്കല്‍ കോളജ്, വിസ്മയപാര്‍ക്ക്, ധര്‍മശാല എന്നീ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്താന്‍ ഈ പാലം ഉപകാരമാകും.ആന്തൂര്‍ നഗരസഭയെയും മയ്യില്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതിന് വളപട്ടണം പുഴക്ക് കുറുകെ നണിച്ചേരി-മുല്ലക്കൊടി കടവുകളെ ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ തളിപ്പറമ്പ് മയ്യില്‍ റൂട്ടിലെ യാത്ര 18 കിലോമീറ്റില്നിന്ന് പത്തു കിലോമീറ്ററായി കുറയും.25 മീറ്ററിന്റെ 15 സ്പാനുകളിലായി 375 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലം ചന്ദ്രഗിരി പാലം കഴിഞ്ഞാല്‍ മലബാറിലെ വലിയ പാലങ്ങളിലൊന്നായി മാറും. മയ്യില്‍ ടൗണിന്റെ വികസന ത്തില്‍ പാലം നിര്‍ണായകമാകും. പണി പൂര്‍ണമായും കഴിഞ്ഞതിനു ശേഷം നടക്കുന്ന ഉദ്ഘാടനം ഉത്സവമാക്കാനിരിക്കുകയാണ് നാട്ടുകാര്‍.
മുല്ലക്കൊടി- നണിച്ചേരികടവ് പാലത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തില്‍
