തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എഡിഎംകെ സ്ഥാനാര്‍ഥി ബിജു രമേശിന് 161,26,53,797 രൂപയുടെ ആ സ്തി. ഭാര്യക്ക് 22,01,96,632 രൂപയുടെയും ആസ്തിയുണ്ട്. സ്വന്തം പേരില്‍ കാറും ജീപ്പും ബൈക്കും ഉള്‍പ്പെടെ 26 വാഹനങ്ങളുണ്ട്. ഭാര്യയുടെ പേരില്‍ നാലു വാഹന ങ്ങളുണ്ട്. കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഒന്നരക്കോടിയിലേറെ രൂപയുടെ വാഹനങ്ങളാ ണുള്ളത്. നാമനിര്‍ദേശ പത്രികയൊടൊപ്പം വരണാധികാരിക്ക് സമര്‍പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കോടീശ്വരന്! ബിജു രമേശിന് 161 കോടി രൂപയുടെ ആസ്തി; സ്വന്തം പേരില്‍ കാറും ജീപ്പും ബൈക്കും ഉള്‍പ്പെടെ 26 വാഹനങ്ങളും ഭാര്യയുടെ പേരില്‍ നാലു വാഹന ങ്ങളും
