അടൂര്‍ പ്രകാശ് കേരളത്തിനേകിയത് സമാശ്വാസ പദ്ധതികള്‍: മുഖ്യമന്ത്രി

TVM-UMMANCHANDYകോന്നി: റവന്യുമന്ത്രിയെന്ന നിലയില്‍ അടൂര്‍ പ്രകാശ് കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയത് നിരവധി സമാശ്വാസപദ്ധതികളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണാര്‍ഥം തണ്ണിത്തോട്ടില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ഭൂരഹിരതരില്ലാത്ത കേരളം എന്ന ആശയം മുന്നോട്ടുവച്ച് നടപ്പാക്കിയത് അടൂര്‍ പ്രകാശാണ്. കേരളത്തില്‍ ഭൂമിയില്ലാത്ത നിരവധിയാളുകള്‍ക്കു സമാശ്വാസം നല്‍കുന്ന പദ്ധതി മെച്ചപ്പെട്ട നിലയില്‍ നടപ്പാക്കാന്‍ മന്ത്രിയെന്ന നിലയില്‍ അടൂര്‍ പ്രകാശിനു കഴിഞ്ഞു.

റവന്യുവകുപ്പിലെ ആധുനികവത്കരണവും സാധാരണക്കാര്‍ക്കു വേഗത്തില്‍ നടപടികളുടെ പൂര്‍ത്തീകരണവുമൊക്കെ വിജയകരമായിരുന്നു. കോന്നിയില്‍ കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച അനിവാര്യമാണ്. യുഡിഎഫ് സര്‍ക്കാരിനു കീഴില്‍ കോന്നി നേടിയത് വന്‍വികസനമുന്നേറ്റമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ്, യുഡിഎഫ് കണ്‍വീനര്‍ ബാബു ജോര്‍ജ്, അടൂര്‍ പ്രകാശ്, മാത്യു കുളത്തുങ്കല്‍, ഹരിദാസ് ഇടത്തിട്ട തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts