പുനലൂര്‍: കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുനലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എ. യൂനുസ്കുഞ്ഞിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പുനലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അക്രമരാഷ്ട്രീയത്തിലൂടെ എതിരാളികളെ ഇല്ലാതാക്കുകയാണ്. അക്രമരാഷ്ട്രീയത്തെ വെറുക്കുന്ന ജനങ്ങള്‍ സിപിഎമ്മിനെതിരെ വിധിയെഴുതും. തന്റെ പൊതുപ്രവര്‍ത്തനത്തില്‍ കലാപത്തിന് യാതൊരു സ്ഥാനവുമില്ല.
വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ജനരോഷമുണ്ടാകും. കേരളത്തില്‍ ഏറ്റവുമധികം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരാണ് തന്റെ സര്‍ക്കാരെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ നെല്‍സണ്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കെപിഎ മജീദ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഇ.ടി.മുഹമ്മദ് ബഷീര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, ഡോ. എ. യൂനുസ്കുഞ്ഞ്, കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, ബെന്നി കക്കാട്, ചാമക്കാല ജ്യോതികുമാര്‍, ജി. രതികുമാര്‍, സൈമണ്‍ അലക്‌സ്, എസ്. താജുദീന്‍, കരിക്കത്തില്‍ പ്രസേന്നന്‍, സി.മോഹനന്‍ പിള്ള, അഡ്വ. സഞ്ജയ് ഖാന്‍, സഞ്ജു ബുഖാരി, ഏരൂര്‍ സുഭാഷ്, എം. നാസര്‍ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.