കൊല്ലം: ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മുഖത്തല തൊടിയില്‍ വീട്ടില്‍ ഗോപിയെ (56) ആണ് തിരുമുല്ലവാരത്തെ ക്വാട്ടേഴ്സ് മുറിയില്‍ കത്തിക്കരിഞ്ഞനിലയില്‍ കാണപ്പെട്ടത്.
ഗോപിയുടെ മൊബൈല്ഫോണില്വന്ന നമ്പരുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിവരികയാണ്. ബന്ധുക്കളെയും ചോദ്യം ചെയ്തുവരുന്നു. സിഗററ്റ് കുറ്റിയില്‍നിന്ന് തീപടര്ന്നതാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഗോപിയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപത്തുനിന്നും മദ്യകുപ്പിയും ഗ്ലാസും പോലീസ് കണ്ടെടുത്തിരുന്നു.
തിരിച്ചറിയാന്‍ പറ്റാത്തവിധത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മുറിയില്‍നിന്ന് പുകഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ഫോറന്‍സിക് ലാബിലെ റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്ന് വെസ്റ്റ് സിഐ ബിനു പറഞ്ഞു.