റിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്സിന്റെ ദീപശിഖ ബ്രസീലിലെത്തി. ജനീവയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് ദീപശിഖ എത്തിച്ചത്. പന്തീരായിരത്തിലേറെപ്പേര്‍ ദീപശിഖയുമായി പ്രയാണം നടത്തിയതിനു ശേഷമായിരിക്കും ഒളിമ്പിക്സ്് വേദിയില്‍ ദീപം തെളിക്കുക. രാജ്യത്തെ പ്രധാന കായികതാരങ്ങള്‍ ദീപശിഖയേന്തും. പ്രസിഡന്റ് ദില്‍മ റൂസഫായിരിക്കും ദീപം തെളിക്കുകയെന്നാണ് വിവരങ്ങള്‍. എന്നാല്‍, ഇംപീച്ച്മെന്റ് നേരിടുന്ന ദില്‍മയ്ക്ക് അതു സാധിക്കുമോ എന്നു കണ്ടറിയണം.
രാഷ്ട്രീയ പ്രതിസന്ധികള്‍ നിലനില്ക്കുന്നുണെ്ടങ്കിലും ബ്രസീല്‍ ഒളിമ്പിക്സിനായി ഒരുങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് 95 ദിവസങ്ങളിലായി നടക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. ടിക്കറ്റുകള്‍ 40 ശതമാനത്തോളം ഇനിയും വില്‍ക്കാനുണ്ട്.