കൊച്ചി: ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ കുറ്റവാളികളെ ഉടന്‍ കണെ്ടത്തണമെന്നും ഇത്തരക്കാര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. പുലര്‍ച്ചെ ആറോടെ പെരുമ്പാവൂര്‍ ആശുപത്രിയിലെത്തിയ സുധീരന് മാധ്യമങ്ങളെയും മറ്റു ഒഴിവാക്കി ജിഷയുടെ അമ്മയെ കണ്ടു.
കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരാനാണ് താനെത്തിയെതന്ന് സുധീരന് പറഞ്ഞു. ഒന്നരമണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച സുധീരന് പൂര്‍ണവിവരങ്ങള്‍ അറിഞ്ഞതിന് ശേഷമാണ് പുറത്തിറങ്ങിയത്. സിപിഎമ്മിന്റെ രാപ്പകല്‍ സമരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണോ എന്ന ചോദ്യത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും സുധീരന് പ്രതികരിച്ചു.