മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ആള്‍ യുവാവിനെ കുത്തിവീഴ്ത്തി

KLM-BLOODCRIMEകടുത്തുരുത്തി: മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ആള്‍ യുവാവിനെ കുത്തി വീഴ്ത്തി. യുവാവിനെ കുത്തുന്നതുകണ്ട് തടസം പിടിക്കാനെത്തിയ സഹോദരനെയും അമ്മയെയും പ്രതി ചവിട്ടി വീഴ്ത്തി. വീഴ്ചയുടെ ആഘാതത്തില്‍ യുവാവിന്റെ ഒരം ഇടിഞ്ഞു. പ്രതിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. കടുത്തുരുത്തി വെള്ളാശ്ശേരിയില്‍ ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. പടിഞ്ഞാറേമണലേല്‍ പോള്‍ (32) നാണ് കുത്തേറ്റത്. പോളിന്റെ സഹോദരന്‍ ബിജോ (27) യുടെ കൈക്കാണ് പരിക്കേറ്റത്. ഇവരുടെ അമ്മ പെണ്ണമ്മ (70) യ്ക്കും വീഴ്ചയില്‍  പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ടോമി (54)യെ കടുത്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ പോളിനെ കുത്തിയ കത്തിയും പോലീസ് കണ്ടെടുത്തു. പരിക്കേറ്റ പോളും ബിജോയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts