ഇനി ഒന്നും ഒളിക്കാനില്ല! ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമ്മീഷനു കൈമാറി; യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ താനും കുടുംബവും ഇല്ലാതാകുമെന്ന് സരിത

sARITHകൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജുഡീഷല്‍ കമ്മീഷനു മുന്‍പാകെ സരിത എസ്. നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി. ചില രേഖകളും രണ്ടു പെന്‍ഡ്രൈവുകളുമാണ് സരിത കൈമാറിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേയുള്ള തെളിവുകലാണ് കൈമാറിയതെന്ന് സരിത അവകാശപ്പെട്ടു. ജയിലില്‍ വച്ച് സരിത എഴുതിയതെന്ന് പറയപ്പെടുന്ന കത്തും കമ്മീഷനും നല്‍കി. മുന്‍പ് കമ്മീഷന്‍ കത്ത് ആവശ്യപ്പെട്ടപ്പോള്‍ തന്റെ സ്വകാര്യതയാണെന്ന് പറഞ്ഞ് സരിത ഒഴിഞ്ഞുമാറുകയായിരുന്നു. 13ന് വീണ്ടും കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ സരിതയോട് നിര്‍ദ്ദേശിച്ചു.

തെളിവ് ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയ സരിത യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ താനും കുടുംബവും ഇല്ലാതാകുമെന്ന് പറഞ്ഞു. സോളാര്‍ ഇടപാടിന് പുറമേ വന്‍തുക വരുന്ന മറ്റ് വ്യവസായ ഇടപാടിലും മുഖ്യമന്ത്രിക്ക് ഇടനിലക്കാരിയായിട്ടുണ്ട്. മനസില്‍ പകയുള്ള ആളാണ് ഉമ്മന്‍ ചാണ്ടി. സോളാറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ പുറത്തുപറയേണ്‌ടെന്ന് താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി തനിക്കെതിരേ മാനനഷ്ട കേസ് നല്‍കിയ സാഹചര്യത്തില്‍ ഇനി ഒന്നും ഒളിക്കാനില്ലെന്നും സരിത പറഞ്ഞു.

Related posts