തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. രണ്ടായിരം സിസിയ്ക്ക് മുകളിലുള്ള 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ സുപ്രീം കോടിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനാണ് തച്ചങ്കരി പിണറായിയെ കണ്ടത്.
ഇന്നു രാവിലെ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയെ കണ്ട ശേഷം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനേയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കാണും. ഇക്കാര്യത്തിലുള്ള അശങ്ക എങ്ങനെ പരിഹരിക്കണമെന്ന ചര്‍ച്ച സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവ് വന്നയുടന്‍ തന്നെ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ നീക്കം.