വാഹനാപകടത്തില്‍ മരിച്ച ജവാന് നാട് വിട നല്കി

tvm-javainകാട്ടാക്കട: ബൈക്ക്  അപകടത്തില്‍ മരിച്ച   ജവാന് സൈനിക ബഹുമതിയോടെ വിട നല്‍കി. കട്ടയ്‌ക്കോട് ചാത്തിയോടു ലളിതാലയം വീട്ടില്‍ അനില്‍കുമാറാണ് (36)  വ്യാഴാഴ്ച മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ വീട്ടില്‍  എത്തിച്ച മൃതദേഹത്തെ പാങ്ങോട് നിന്നും സൈനികര്‍ അനുഗമിച്ചു  അരമണിക്കൂര്‍  പൊതു ദര്‍ശനത്തിനു ശേഷം വീട്ടുവളപ്പില്‍ വച്ച്   സൈനികര്‍  അനില്‍കുമാറിന് ആദരം  നല്‍കി .തുടര്‍ന്ന് കട്ടക്കോട് ദേവാലയത്തി ലേക്ക് കൊണ്ട് വന്ന മൃതദേഹം പ്രാര്‍ഥനയ്ക്ക് ശേഷം പള്ളി സെമിത്തേരിയില്‍ എത്തിച്ചു.

തുടര്‍ന്ന് മൂന്നരയോടെ മദ്രാസ് റെജിമെന്റ് 9 പാങ്ങോട് മിലിട്ടറി സ്‌റ്റേഷന്‍ നായിക് സുബേദാര്‍ എസ് രാജു ,പരേഡ് കമാണ്ടര്‍ കെ സുഭാഷ് ചന്ദ്ര ബോസ് എന്നിവരുടെ നേതൃത്വത്തില്‍   സൈനിക ബഹുമതികളോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അടക്കം ചെയ്തു.പഞ്ചാബില്‍  ഫരീത് കോട്ട് മിലിട്ടറിയില്‍ നായിക് ആയിരുന്ന  അനില്‍കുമാര്‍ കഴിഞ്ഞ മാസം ഇരുപത്തിമൂന്നിനാണ്  രണ്ടുമാസത്തെ  അവധിക്കു നാട്ടില്‍ എത്തിയത്.അവധി റദ്ദു ചെയ്തു തിരികെ ജോലിക്ക് പോകാനിരിക്കെയാണ് അപകടം നടന്നത്.

അപകടത്തില്‍ തലയ്ക്കു ഗുരുതര പരിക്കേറ്റ അനില്‍കുമാര്‍ സംഭവ സ്ഥലത്ത് തന്നെ മരണമടയുകയായിരുന്നു . അഡ്വ. ഐ. ബി. സതീഷ് എം . എല്‍ . എ ,ജില്ല പഞ്ചായത്ത് അംഗം അന്‍ സജിത റസ്സല്‍ ,വാര്‍ഡ് അംഗം സനല്‍ ബോസ് ,ബിജെപി കാട്ടാക്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഹരികുമാര്‍ , തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Related posts