ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി കൗ​ണ്‍​സി​ല​റു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ്; നമ്മുടെ ആളുകളെ സഹായിച്ചു; വായ്പ എടുത്തവർ തിരിച്ചടച്ചില്ല

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി ആ​ത്മ​ഹ​ത്യ ചെ​യ്ത ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ തി​രു​മ​ല അ​നി​ലി​ന്റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പു​റ​ത്ത് വ​ന്നു. ഞാ​നോ ഭ​ര​ണ​സ​മി​തി​യൊ യാ​തൊ​രു ക്ര​മ​ക്കേ​ടും ന​ട​ത്തി​യി​ട്ടി​ല്ല.

ബി​നാ​മി വാ​യ്പ​ക​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല. ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദം നേ​രി​ടു​ന്നു. സം​ഘ​ത്തി​ല്‍ താ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​യി​ട്ടി​ല്ല. പാ​ര്‍​ട്ടി​യെ​യൊ പ്ര​വ​ര്‍​ത്ത​ക​രൊ​യൊ വ​ഞ്ചി​ച്ചി​ട്ടി​ല്ല. ന​മ്മു​ടെ ആ​ളു​ക​ളെ സ​ഹാ​യി​ച്ചു. വാ​യ്പ എ​ടു​ത്ത​വ​ര്‍ തി​രി​ച്ച​ട​ച്ചി​ല്ല. പ​ണം തി​രി​ച്ച് പി​ടി​യ്ക്കാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചി​ല്ല.

ഫി​ക്‌​സ​ഡ് ഡി​പ്പോ​സി​റ്റ് ഇ​ട്ട​വ​ര്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി. ചി​ട്ടിയോ ദി​വ​സ വ​രു​മാ​ന​മോ ഇ​പ്പോ​ള്‍ ഇ​ല്ല. ബി​ജെ​പി​ക്കാ​രെ വാ​യ്പ ന​ല്‍​കി സ​ഹാ​യി​ച്ചു. അ​വ​രാ​രും വാ​യ്പ തി​രി​ച്ച​ട​ച്ചി​ല്ല.

ഇ​താ​ണ് ബാ​ങ്ക് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​കാ​ന്‍ കാ​ര​ണം. എ​ഫ്ഡി ഇ​ട്ട​വ​ര്‍ മാ​ന​സി​ക​മാ​യി സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment