ദ്വയാര്‍ഥ പ്രയോഗങ്ങളുടെ അതിപ്രസരം ചൂണ്ടിക്കാട്ടി ഒരു ബോളിവുഡ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. അഭിഷേക് ചൗബെ സംവിധാനം ചെയ്ത ഉഡ്ത പഞ്ചാബിനാണ് അനുമതി നിഷേധിച്ചത്.
ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയിലെ സംഭാഷണങ്ങളുടെ സാഹചര്യവും പ്രാധാന്യവും അണിയറ പ്രവര്‍ത്തകര്‍ വിശദീകരിച്ചെങ്കിലും തീരുമാനത്തില്‍നിന്നും പിന്നോട്ടില്ലെന്ന നിലപാട് എടുക്കുകയായിരുന്നു സെന്‍സര്‍ബോര്‍ഡ് അധികൃതര്‍. എന്നാല്‍ ഇതിനെതിരേ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫിലിം സര്‍ട്ടിഫിക്കേഷനു വേണ്ടി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ.് പഞ്ചാബിലെ കൗമാരക്കാര്‍ക്കിടയില്‍ കാണപ്പെടുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കഥയാണ് ഉഡ്ത പഞ്ചാബ്.