സൂര്യക്ക് ഇതെന്തു പറ്റി

surya010616അനാവശ്യ വിവാദങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുള്ള നടനാണ് സൂര്യ. പക്ഷേ കഴിഞ്ഞ ദിവസം സൂര്യയുടെ അനവസരത്തിലുള്ള ഇടപെടല്‍ താരത്തെ വിവാദ കുരുക്കില്‍ പെടുത്തിയിരിക്കുകയാണ്. ഒരു യുവാവിനെ ഒരു കാരണവുമില്ലാതെ കരണത്തടിച്ചെന്ന ആരോപണമാണ് സൂര്യയെ വിവാദത്തിലാക്കിയിരിക്കുന്നത്. റോഡില്‍ ഒരു ബൈക്കും കാറും കൂട്ടിമുട്ടിയാല്‍ സൂര്യക്കെന്താണ് പ്രശ്‌നം എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പുറകില്‍ വന്ന ബൈക്ക് കാറില്‍ ഇടിച്ചു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം നടക്കുമ്പോള്‍ അതുവഴി വന്ന സൂര്യ പെട്ടെന്ന് വണ്ടിയില്‍ നിന്ന് ഇറങ്ങി കാര്യം എന്തെന്നു പോലും ചോദിക്കാതെ ബൈക്ക് ഓടിച്ച യുവാവിന്റെ കരണത്തടിക്കുകയായിരുന്നത്രേ.

ബൈക്കുകാരന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ സൂര്യ യുവാവിനെ തല്ലുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നീട് സൂര്യയുടെ ബോഡി ഗാര്‍ഡ് വന്ന് സൂര്യയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി.  എന്നാല്‍ പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് അറിയുന്നത്. ഈ സംഭവത്തില്‍ സൂര്യക്കെതിരേ നടപടിയെടുക്കണമെന്നാണ് ഇപ്പോള്‍ യുവാവ് ആവശ്യപ്പെടുന്നത്. യാതൊരു കാരണവുമില്ലാതെയാണ് സൂര്യ തന്നെ അടിച്ചതെന്നും യുവാവ് പറയുന്നു.

Related posts