ലാകത്തിന്റെ നൊമ്പരമായി വീണ്ടും ഒരു കുരുന്ന്

babyബെര്‍ലിന്‍: സമുദ്രതീരത്തടിഞ്ഞ മൂന്നുവയസുള്ള സിറിയന്‍ അഭയാര്‍ഥി അയ്‌ലന്‍ കുര്‍ദിയുടെ മൃതദേഹം ലോകത്തിന്റെ കണ്ണീരായി മാറിയിട്ട് ഏകദേശം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍, സമാന സ്വഭാവമുള്ള സംഭവം ആവര്‍ത്തിക്കുന്നു. വെള്ളിയാഴ്ച മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുമുങ്ങി മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുന്ന ചിത്രം ജര്‍മനിയിലെ സര്‍ക്കാരേതര സംഘടനയായ സീവാച്ച് പ്രസിദ്ധീകരണത്തിനു നല്‍കി. അഭയാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നതിനാണ് ചിത്രം പ്രസിദ്ധീകരിച്ചത്.

ലിബിയന്‍ തീരത്ത് ബോട്ട് തകര്‍ന്നു മരിച്ച 350 അഭയാര്‍ഥികളില്‍പെട്ടതാണ് ഈ കുട്ടിയെന്നു സംഘടന അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച മൊത്തം 900 അഭയാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. ചുണ്ടുകള്‍ നീലനിറത്തിലായി കണ്ണുകള്‍ അടഞ്ഞ നിലയിലാണ് കുട്ടിയുടെ ചിത്രം. അഭയാര്‍ഥി മരണങ്ങള്‍ തടയുന്നതിനു യൂറോപ്യന്‍ യൂണിയന്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നു.

Related posts